വിവാഹവും ഹണിമൂണും കഴിഞ്ഞു! ഇനി സിനിമ തന്നെ ശരണം! താരദമ്പതികള്‍ വീണ്ടും സിനിമയിലേക്ക്..

കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം വലിയ ജനപ്രീതി നേടിയ ഷോ ആയിരുന്നു എങ്കെ വീട്ടു മാപ്പിളൈ. ഭാവി വധുവിനെ കണ്ടെത്തുന്നതിന് വേണ്ടി നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോ നടത്തിയിട്ടും വധുവിനെ കണ്ടെത്താന്‍ കഴിയാതെ ഇരുന്ന താരം തെന്നിന്ത്യയിലെ സൂപ്പര്‍ യുവനായികയെ തന്നെ ജീവിതസഖിയാക്കിയിരുന്നു. തമിഴ് നടന്‍ ആര്യയും നടി സയേഷ സൈഗാളും തമ്മില്‍ മാര്‍ച്ചിലായിരുന്നു വിവാഹിതരായത്.

വിവാഹശേഷം ഹണിമൂണും വിവാഹസത്കാരങ്ങളെല്ലാം അവസാനിപ്പിച്ച് ഇരുവരും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രസകരമായ കാര്യം വിവാഹശേഷം സയേഷ അഭിനയിക്കുന്ന സിനിമകളെല്ലാം ഭര്‍ത്താവ് ആര്യയ്‌ക്കൊപ്പമുള്ളതാണെന്നാണ്. ഇരുവരുടെയും വിവാഹദിനത്തില്‍ പ്രഖ്യാപനം നടന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

വിവാഹിതരായ ആര്യയും സയേഷയും

വിവാഹിതരായ ആര്യയും സയേഷയും

കുറച്ച് കാലങ്ങളായി ആര്യയും സയേഷയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി പതിനാല് വാലന്റ്‌റൈന്‍സ് ദിനത്തിലായിരുന്നു ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം ഇരുവരും വെളിപ്പെടുത്തിയത്. ശേഷം മാര്‍ച്ച് പത്തിനാണ് താരങ്ങള്‍ വിവാഹിതരായത്. മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന് മുന്നോടിയായി സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു.

വിവാഹദിനത്തിലെ സര്‍പ്രൈസ്

വിവാഹദിനത്തിലെ സര്‍പ്രൈസ്

പിറന്നാള്‍ ദിനത്തില്‍ ചില താരങ്ങള്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത് പതിവാണ്. എന്നാല്‍ വിവാഹത്തിന്റെ അന്ന് പുതിയ സിനിമയാണ് ആര്യ പ്രഖ്യാപിച്ചത്. ആര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ടെഡ്ഡിയുടെ ടൈറ്റില്‍ പോസ്റ്ററായിരുന്നു വിവാഹദിനമായ മാര്‍ച്ച് പത്തിന് പുറത്തിറങ്ങിയത്. ആര്യ നായകാവുമ്പോള്‍ ഭാര്യയും നടിയുമായ സയേഷയാണ് ചിത്രത്തിലെ നായിക. ശക്തി സൗന്ദര്‍ രാജന്‍ ആണ് ടെഡ്ഡി സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് പത്ത് ആര്യയുടെ വിവാഹം മാത്രമല്ല സംവിധായകന്റെ ജന്മദിനവുമായിരുന്നു.

ഷൂട്ടിംഗ് ആരംഭിച്ചു

ഷൂട്ടിംഗ് ആരംഭിച്ചു

ബുധനാഴ്ചയായിരുന്നു ആര്യയും ചിത്രത്തിന്റെ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് സിനിമയുടെ പൂജ നിര്‍വഹിച്ചത്. കോമഡി പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസും പുറത്ത് വന്നിരിക്കുകയാണ്. ചെന്നൈയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ചില ഭാഗങ്ങള്‍ യൂറോപ്പിലും ഷൂട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിലൊരു തിരക്കഥയ്ക്ക് വേണ്ടി താന്‍ വളരെ കാലമായി കാത്തിരിക്കുകയാണെന്നും ചിത്രത്തിലെ ഓരോ കഥാപാത്രവും കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നുമാണ് സിനിമയെ കുറിച്ച് ആര്യ പറയുന്നത്. തിരക്കഥയുടെ ആഴം തന്നെയാണ് തന്നെ ആകര്‍ഷിച്ചതെന്നും താരം വ്യക്തമാക്കുന്നു.

 ആര്യയും സയേഷയും

ആര്യയും സയേഷയും

ഏറെ കാലമായി ആര്യയുടെയും സയേഷയുടെയും പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഗജനികാന്ത് എന്ന ചിത്രത്തില്‍ ഇരുവരും നായിക നായകന്മാരായി ഒന്നിച്ച് അഭിനയിച്ചിരന്നു. ഇതോടെയാണ് താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ആര്യയുടെയും സയേഷയുടെയും പ്രണയ വിവാഹമല്ലെന്ന് വിവാഹത്തിന് മുന്‍പ് തന്നെ സയേഷയുടെ അമ്മ ഷഹീന്‍ ബാനു പറഞ്ഞിരുന്നു. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം അത് സമ്മതിക്കുകയായിരുന്നെന്നും ഷഹീന്‍ പറയുന്നു.

 സയേഷയെ കുറിച്ച്

സയേഷയെ കുറിച്ച്

സിനിമയില്‍ മോഡേണ്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ജീവിതത്തില്‍ പാരമ്പര്യ മൂല്യങ്ങള്‍ പിന്തുടരുന്ന പെണ്‍കുട്ടിയാണ് സയേഷ. ആര്യ എല്ലാ കാര്യങ്ങളും ലാഘവത്തോടെ കാണുന്ന വ്യക്തിയാണെന്നാണ് പൊതുധാരണ. എന്നാല്‍ അദ്ദേഹം ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണെന്നും ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹം നടക്കുമെന്നും ഷഹീന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കാന്‍ പോവുന്നതായി ചില ഗോസിപ്പുകള്‍ ഈ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ടെഡ്ഡി മാത്രമല്ല മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം കാപ്പാന്‍ എന്ന ചിത്രത്തിലും ആര്യയും സയേഷയും ഒന്നിക്കുന്നുണ്ട്. കെവി ആനന്ദാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X