വിവാഹത്തിന്റെ അന്ന് തന്നെ കിടിലന്‍ സര്‍പ്രൈസ്! ആര്യ-സയേഷ വിവാഹ ചിത്രങ്ങള്‍ പുറത്ത്! കാണൂ..
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ രണ്ട് ഗംഭീര താരവിവാഹമായിരുന്നു നടന്നത്. ഈ വര്‍ഷം തെന്നിന്ത്യന്‍ താരങ്ങളായ ആര്യ-സയേഷ വിവാഹമാണ് ഈ ദിവസങ്ങളില്‍ നടന്നത്. ഏറെ കാലമായി ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അടുത്തിടെയാണ് തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം താരങ്ങള്‍ വെളിപ്പെടുത്തിയത്.
ഒടുവില്‍ ഹൈദരാബാദില്‍ നിന്നും ആഘോഷ പൂര്‍വ്വം താരവിവാഹം കഴിഞ്ഞിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോസിനും വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അതെല്ലാം പുറത്ത് വന്നിരിക്കുകയാണ്. അതിനൊപ്പം വിവാഹത്തിന്റെ അന്ന് തന്നെ ആര്യയ്ക്ക് മറ്റൊരു കിടിലന്‍ സര്‍പ്രൈസ് കൂടി ലഭിച്ചിരിക്കുകയാണ്.

ആര്യ-സയേഷ വിവാഹം
മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് 9 ന് സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

വിവാഹ ചിത്രങ്ങള്‍ പുറത്ത്
സംഗീത് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെയും ഫോട്ടോസും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്. ചുവപ്പ് നിറമുള്ള വിവാഹ വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു സയേഷ എത്തിയത്. കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന ആഭരണങ്ങളും മറ്റുമായിരുന്നു നടി അണിഞ്ഞത്. കറുപ്പ് നിറത്തില്‍ ആര്യയും അതിമനോഹരമായ വസ്ത്രമായിരുന്നു ധരിച്ചത്. തമിഴില്‍ നിന്നും നടന്‍ സൂര്യ, കാര്‍ത്തി എന്നിവരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ആഡംബര വിവാഹമോ?
മുംബൈയില്‍ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റെ വിവാഹ ചടങ്ങുകള്‍ നടക്കുകയാണ്. അതില്‍ വെച്ച് നോക്കുമ്പോള്‍ ആര്യയുടെയും സയേഷയുടെയും വിവാഹം ആഡംബരമല്ലായിരുന്നെന്ന് പറയാം. എങ്കിലും ആഘോഷങ്ങള്‍ക്ക് യാതൊരു കുറവുമില്ലായിരുന്നു. ഒരേ നിറത്തിലും പാറ്റേണിലും ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു സംഗീത് ചടങ്ങുകള്‍ക്ക് താരദമ്പതികള്‍ അണിഞ്ഞത്. ഇരുവരും മേഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഡാന്‍സും പാട്ടും ആര്‍പ്പുവിളികളുമായിട്ടായിരുന്നു സംഗീത് ചടങ്ങ് നടത്തിയത്.

വിവാഹദിനത്തിലെത്തിയ സര്‍പ്രൈസ്
വിവാഹദിനത്തില്‍ സിനിമയില്‍ നിന്നും ആര്യയ്ക്ക് പുതിയൊരു സമ്മാനം കിട്ടിയിരിക്കുകയാണ്. ആര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ടെഡ്ഡിയുടെ ടൈറ്റില്‍ പോസ്റ്ററാണ് മാര്‍ച്ച് പത്തിന് പുറത്തിറങ്ങിയത്. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏതാനം രംഗങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. സംവിധായകന്റെ ജന്മദിനത്തിലായിരുന്നു ആര്യയുടെ വിവാഹം. നടന്‍ ജയം രവിയായിരുന്നു ടെഡ്ഡിയുടെ ടൈറ്റില്‍ പുറത്ത് വിട്ടത്. മേയ് മാസത്തോടെ പ്രധാന ഷെഡ്യൂള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഗോസിപ്പുകള്‍ സത്യമായതാണോ
ഏറെ കാലമായി ആര്യയുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഗജനികാന്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സയേഷയും ആര്യയുടം നായിക നായകന്മാരായി ഒന്നിച്ച് അഭിനയിച്ചത്. ഇതോടെയാണ് സയേഷയുടെയും ആര്യയുടെയും പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായെന്നും സൂചനയുണ്ടായിരുന്നു. ഒടുവില്‍ വാലന്റ്‌റൈന്‍സ് ദിനമായ ഫെബ്രുവരി പതിനാലിനായിരുന്നു ആര്യയും സയേഷയും തങ്ങളുടെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ആര്യയുടെയും സയേഷയുടെയും പ്രണയ വിവാഹമല്ലെന്നും ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം അത് സമ്മതിക്കുകയായിരുന്നെന്നും സയേഷയുടെ അമ്മ ഷഹീന്‍ ബാനു തുറന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications