കുട്ടനും അജുവും ദിവ്യയും ദാസും തമിഴിലെത്തുമ്പോള്‍
യുവതാര നിരയെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. പ്രശസ്ത നിര്‍മാണക്കമ്പനിയായ പിവിപി പ്രൊഡക്ഷന്‍സ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി കഴിഞ്ഞു.
ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഫഹദ് ഫാസിലും നസ്‌റിയ നസീമുമൊക്കെ ഭംഗിയാക്കിയ അജുവും കുട്ടനും ദിവ്യയും ദാസുമൊക്കെ ആരാണെന്നറിയാന്‍ മലയാളികള്‍ക്കും ആകാംക്ഷയുണ്ട്. ദുല്‍ഖറിന്റെ അജുവിനെയും ഫദദിന്റെ ദാസിനെയും നസ്‌റിയയുടെ ദിവ്യയെയും നിവിന്റെ കുട്ടനെയും അവരെപ്പോലെ അല്ലെങ്കില്‍ അതിനെക്കള്‍ നന്നായി ആര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് ആവലാതി. റീമേക്ക് ചെയ്യുമ്പോഴെത്തുന്ന പകരക്കാരെ കാണൂ...

കുട്ടനും അജുവും ദിവ്യയും ദാസും തമിഴിലെത്തുമ്പോള്‍
ഫഹദ് ഫാസില്‍ ചെയ്ത ശിവദാസ് എന്ന ശിവ അഥവാ ദാസ് എന്ന കഥാപാത്രമായെത്തുന്നത് സിദ്ധാര്‍ത്ഥാണ്. തമിഴിലും തെലുങ്കിലും സിദ്ധാര്‍ത്ഥിന് നല്ല ആരാധകരുമുണ്ട്. ഏറെക്കുറെ ഫഹദുമായി സാമ്യവും

കുട്ടനും അജുവും ദിവ്യയും ദാസും തമിഴിലെത്തുമ്പോള്‍
ആര്യയെ കണ്ടാല്‍ ആര്‍ക്ക് പകരക്കാരനാക്കാം എന്ന് പറയേണ്ടല്ലോ. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച അര്‍ജുന്‍ എന്ന അജു തന്നെ

കുട്ടനും അജുവും ദിവ്യയും ദാസും തമിഴിലെത്തുമ്പോള്‍
ഇനിയിപ്പോള്‍ നിവിന്‍ പോളി. നിവിന്‍ പോളിയുടെ പി പി കൃഷ്ണന്‍ എന്ന കുട്ടനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടന്‍ നാഗ ചൈതന്യയാണ്

കുട്ടനും അജുവും ദിവ്യയും ദാസും തമിഴിലെത്തുമ്പോള്‍
കൂട്ടത്തിലെ പെണ്‍പുലിയായെത്തുന്നത് സമാന്തയാണ്. നസ്‌റിയ നസീം അവതരിപ്പിച്ച ദിവ്യ ശിവദാസ്

കുട്ടനും അജുവും ദിവ്യയും ദാസും തമിഴിലെത്തുമ്പോള്‍
ബാംഗ്ലൂര്‍ ഡെയ്‌സിലെ മുഖ്യ ആകര്‍ഷണ കഥാപാത്രങ്ങളിലൊന്നായ സാറയെ അവതരിപ്പിക്കുന്നതാരാണെന്ന് തീരുമാനമായിട്ടില്ല. പാര്‍വ്വതിയാണ് ഈ വേഷം മലയാളത്തില്‍ ചെയ്തത്

കുട്ടനും അജുവും ദിവ്യയും ദാസും തമിഴിലെത്തുമ്പോള്‍
ബൊമാരില്ലു എന്ന ഹിറ്റ് ചിത്രമൊരുക്കിയ ഭാസ്‌കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കാനാണ് പദ്ധതി

Click it and Unblock the Notifications