മിയയുടെ നായകനായി ആര്യയുടെ സഹോദരന്‍

By Lakshmi

മലയാളത്തിലെ യുവനായിക മിയ ജോര്‍ജ്ജിന്റെ നായകനായി തമിഴ് നടന്‍ ആര്യയുടെ സഹോദരന്‍ സത്യ. മിയയുടെ ആദ്യ തമിഴ് ചിത്രമായ അമരകാവ്യത്തിലാണ് സത്യ നായകനായി എത്തുന്നത്. ആര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യയുടെ മൂന്നാമത്തെ ചിത്രമാണ് ജീവ ശങ്കര്‍ സംവിധാനം ചെയ്യുന്ന അമരകാവ്യം.

2013ല്‍ റിലീസ് ചെയ്ത പുത്തഗം എന്ന ചിത്രത്തിലൂടെയാണ് സത്യ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അമരകാവ്യം കൂടാതെ കാതല്‍ ടു കല്യാണം, എട്ടുതിക്കും മദയാനൈ എന്നീ ചിത്രങ്ങളിലും സത്യ അഭിനയിക്കുന്നുണ്ട്.

amara-kaviyam

1980കളിലെ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു സംഭവകഥയെ അധികരിച്ചാണ് ഈ ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് മിയ അഭിനയിക്കുന്നത്. അനന്ത് നാഗ്, തമ്പി നാഗയ്യ, എലിസബത്ത്, വൈദ്യനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു, ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ജൂണ്‍ 28ന് ചിത്രത്തിന്റെ ഓഡിയോ റിലീസ് നടന്നു. നടിമാരായ നയന്‍താരയും തൃഷയും ചേര്‍ന്നായിരുന്നു ഓഡിയോ റിലീസ്‌ചെയ്തത്. ഗിബ്രന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X