»   » അഭിനയത്തിലും സ്വഭാവത്തിലും മമ്മൂട്ടി തന്നെക്കാള്‍ ഉയരത്തിലാണെന്ന് മോഹന്‍ലാല്‍

അഭിനയത്തിലും സ്വഭാവത്തിലും മമ്മൂട്ടി തന്നെക്കാള്‍ ഉയരത്തിലാണെന്ന് മോഹന്‍ലാല്‍

By: Rohini
Subscribe to Filmibeat Malayalam

എല്ലാ കാലത്തും ഇന്റസ്ട്രിയില്‍ മല്ലയുദ്ധം നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. സത്യന്‍ - പ്രേം നസീര്‍ തുടങ്ങി അതിപ്പോള്‍ വന്നു നില്‍ക്കുന്നത് മോഹന്‍ലാല്‍ - മമ്മൂട്ടി കൂട്ടുകെട്ടിലാണ്. മോഹന്‍ലാലാണോ മമ്മൂട്ടിയാണോ മികച്ച നടന്‍, വ്യക്തി എന്നൊക്കെയുള്ള ചോദ്യത്തില്‍ ഫാന്‍സുകാര്‍ക്കിടയില്‍ വലിയ വഗ്വാദങ്ങള്‍ നടക്കുന്നു.

ഈ ജന്മത്തില്‍ കാണാന്‍ കഴിയാത്ത കാഴ്ച.. മമ്മൂട്ടിയുടെ ഈ രൂപം കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടോ....?

ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ യുദ്ധം ചെയ്യുന്ന ആരാധകര്‍ക്ക് തന്നെ അറിയാവുന്ന സത്യമാണ് ഇരുവരുടെയും സൗഹൃദം. ആ സൗഹൃദത്തെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഞങ്ങള്‍ തമ്മിലുള്ള ബന്ധം

28 വര്‍ഷത്തെ ബന്ധമാണ് ഞാനും മമ്മൂട്ടിയും തമ്മിലുള്ളതെന്നും 28 വര്‍ഷം മുമ്പാണ് ഞങ്ങള്‍ ഒരുമിച്ചഭിനയിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അഭിനേതാവ് ഒരു സഹപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ ജ്യേഷ്ഠ സഹോദരന്‍ അല്ലെങ്കില്‍ ഒരു സുഹൃത്ത് അങ്ങനെ ഒരുപാട് ബന്ധങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര..

വളരെ ഉയരത്തിലാണ് അദ്ദേഹം

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ഞങ്ങള്‍ ഏതാണ്ട് ഒരേ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ഇത് അമ്പതില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചു. ഒരു വ്യക്തി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും വളരെ ഉയരത്തിലാണ് അദ്ദേഹം.

ഞാന്‍ പറയേണ്ടതില്ല

ഞാനദ്ദേഹത്തിന്റെ അഭിനയ പാടവത്തെ കുറിച്ചോ മലയാള സിനിമയ്ക്ക് എന്ത് സംഭാവന ചെയ്‌തെന്നോ പറയണ്ട കാര്യമില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു

മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്.കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് സര്‍വ്വശക്തന്‍ അദ്ദേഹത്തെ നയിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു - മോഹന്‍ലാല്‍

വീഡിയോ

ഇതാണ് മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്ന വീഡിയോ. സിനിമ ന്യൂസ് അപ്‌ഡേറ്റ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം അറുപതിനായിരത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

English summary
As an actor and person Mammootty is better than me says Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos