»   » അനുശ്രീ ലൊക്കേഷനില്‍ ദോശ ചുടുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു

അനുശ്രീ ലൊക്കേഷനില്‍ ദോശ ചുടുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു

Written By:
Subscribe to Filmibeat Malayalam

സിനിമാ താരമായാല്‍ കുറച്ച് ജാഡയൊക്കെ വേണം. എല്ലാവരും പോകുന്നിടത്ത് പോകുകയോ കൂട്ടത്തില്‍ കൂടുകയോ ഒന്നും ചെയ്യരുത്.. എന്നൊക്കെയുള്ള പൊതുബോധം പൊളിച്ചെഴുതിയ നായികയാണ് അനുശ്രീ. ചുരുക്കിപ്പറഞ്ഞാല്‍ മറ്റ് നായികമാര്‍ക്ക് 'പേരുദോഷം' ഉണ്ടാക്കുന്ന നടി!!

മമ്മൂട്ടിയുടെ അസുഖം മഞ്ജു വാര്യര്‍ക്കും ബാധിച്ചു; ഈ ചിത്രങ്ങള്‍ അതിന് തെളിവാണ്!!

അടുത്തിടെ അനുശ്രീ ലൊക്കേഷനില്‍ ദോശ ചുടുന്ന ചില ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് അനുശ്രീയുടെ മറ്റ് ചില ഫോട്ടോകളും വൈറലായത്. കഴിക്കാന്‍ പോയ ഹോട്ടലില്‍ മീന്‍ വറുക്കുന്ന ചിത്രവും തമിഴ് താരത്തിന് ഫഌക്‌സ് ബോര്‍ഡ് അടിച്ച ഫോട്ടോകളുമൊക്കെയാണ് വൈറലാവുന്നത്.

ലൊക്കേഷനിലെ ദോശ

പഞ്ചവര്‍ണതത്ത എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് അനുശ്രീ ദോശ ചുട്ടത്. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത.

മീന്‍ വറക്കുന്നു

കഴിക്കാന്‍ പോയ ഹോട്ടലില്‍ നിന്നെടുത്ത ചിത്രമാണിത്. വെറുതേ ഇട്ടതാണേ എന്ന് പറഞ്ഞ് അനുശ്രീ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

ഫ്ളക്‌സ് അടിക്കുന്നു

മറ്റൊരു ഇന്റസ്ട്രിയിലെ സൂപ്പര്‍സ്റ്റാറിന് ഫ്ളക്‌സ്‌ബോര്‍ഡ് അടിക്കുന്ന നായിക അനുശ്രീ മാത്രമായിരിയ്ക്കും. സൂര്യയുടെ കടുത്ത ആരാധികയായ അനുശ്രീ, നടന്റെ പിറന്നാള്‍ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.

നാട്ടിലെ പരിപാടി

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി തന്റെ നാട്ടില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയായി അനുശ്രീ എത്തിയ ചിത്രങ്ങളും വൈറലായിരുന്നു. താരജാഡയില്ലാത്ത നടി എന്ന് പറഞ്ഞാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

അനുശ്രീ അപമാനമോ

ഇങ്ങനെയൊക്കെ സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരായി എത്തുന്ന അനുശ്രീ, ഫെമിനിസം പറഞ്ഞു നടക്കുന്ന സെലിബ്രിറ്റി നായികമാര്‍ക്ക് അപമാനമാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

മേക്കപ്പില്ലാതെ ഫേസ്ബുക്കില്‍

താനൊരു നടിയാണെന്ന കാര്യം പലപ്പോഴും അനുശ്രീ മറക്കുന്നുണ്ടോ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചില ഫോട്ടോകളും വീഡിയോകളും കണ്ടാല്‍ തോന്നിപ്പോവും. ലൈവ് വീഡിയോ വരുമ്പോഴും സെല്‍ഫി ചിത്രങ്ങള്‍ പോസ് ചെയ്യുമ്പോഴൊമൊക്കെ മേക്കപ്പ് ഒഴിവാക്കിയാണ് അനുശ്രീ എത്തുന്നത്.

English summary
As an actress Anusree haven't head-weight

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam