മോഹന്‍ലാലിനും റഹ്മാനും ഇത്ര രഹസ്യമെന്താണ്
എണ്‍പതുകളുടെ തുടക്കത്തിലാണ് മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തുന്നത്. മഞ്ഞില്‍ വരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ നായകനായി പ്രേക്ഷക മനസ്സിലേക്കു കയറുന്ന സമയം. മോഹന്‍ലാല്‍ സിനിമയിലെത്തി അഞ്ച് വര്‍ഷവും, റഹ്മാന്‍ സിനിമയില്‍ എത്തി രണ്ട് വര്‍ഷവും കഴിയുമ്പോഴാണ് ഇരുവരും 'കളിയില്‍ അല്പം കാര്യം' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ആദ്യമായി ഒന്നിക്കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ആ സൗഹൃദം അങ്ങനെ നില്‍ക്കുന്നു. ഈ കാലയളവില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഒരുപാട് ഉയര്‍ന്നു. പക്ഷെ മോഹന്‍ലാല്‍ എന്ന വ്യക്തിയ്ക്ക് ഒറു മാറ്റവും സംഭവിച്ചില്ലെന്നാണ് റഹ്മാന്‍ പറയുന്നത്. തുടക്ക കാലത്തില്‍ എത്രയോ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ അനുജനായി റഹ്മാന്‍ അഭിനയിച്ചിട്ടുണ്ട്. കളിയില്‍ അല്പം കാര്യം മുതല്‍ റോക്ക് ആന്റ് റോള്‍ വരെ ഏകദേശം ഇരുപത് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.

ഓരോ ചിത്രങ്ങള്‍ കഴിയുമ്പോഴും ഞങ്ങളുടെ സൗഹൃദം കൂട്ടിക്കൂടി വന്നെന്നും ഒരിക്കലും സിനിമാകാര്‍ക്കിടയില്‍ പതിവുള്ള കോക്കസുകളില്‍ ഞങ്ങള്‍ പെട്ടില്ലെന്നും റഹ്മാന്‍ പറയുന്നു. 86 ലെ മോഹന്‍ലാല്‍ അല്ല അദ്ദേഹം ഇന്ന്. നടനെന്ന നിലയിലും താരമെന്ന നിലിയിലും ഒരുപാട് മുന്നോട്ട് പോയി. പക്ഷെ ഒരു വ്യക്തിയെന്ന നിലയിവല്‍ അദ്ദേഹത്തിനൊരു മാറ്റവും വന്നിട്ടില്ല. ആ പഴയ സ്‌നേഹവും സൗഹൃദവുമൊക്കെ അതേ തിളക്കത്തോടെ അദ്ദേഹം കാത്തു സൂക്ഷിക്കുന്നു.
ലാലിന്റെ കുടുംബവുമായി തനിക്ക് നല്ല അടുപ്പമാണ്. എന്റെ ഭാര്യ മെഹ്‌റുന്നിസയും ലാലിന്റെ ഭാര്യ സുചിത്രയും ഒന്നിച്ച് ഷോപ്പിങ്ങിനൊക്കെ പോകാറുണ്ട്. എന്ത് രഹസ്യവും തുറന്നു പറയാവുന്ന അടുപ്പം എനിക്ക് ലാലുമായുണ്ട്. അദ്ദേഹവും അങ്ങനെ തന്നെയാണ് എന്ന കാണുന്നത്. സെറ്റില്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നത് കണ്ട് പലരും ചോദിച്ചിട്ടുണ്ട്, എന്താണ് റഹ്മാന്‍, ലാലേട്ടനുമായി ഇത്ര രഹസ്യമെന്ന്?
സെറ്റിലെ ഞങ്ങളുടെ സംസാരം പലപ്പോഴും രഹസ്യ സ്വഭാവമുള്ളതായിരിക്കും. മുഖത്തോട് മുഖം നോക്കിയല്ല, എന്റെ ചെവിയില്‍ രഹസ്യം പറയുന്നതുപോലെയാണ് ലാല്‍ സംസാരിക്കുന്നത്. ഞാന്‍ മറുപടി പറയുന്നതും അദ്ദേഹത്തിന്റെ ചെവിയിലാണ്. മറ്റുള്ളവര്‍ക്കൊന്നും മനസ്സിലാവില്ല ഞങ്ങളുടെ സംസാരം. എന്താണ് ഞങ്ങള്‍ക്കിടയില്‍ ഇത്രയും രഹസ്യമെന്ന് ചോദിച്ചാല്‍, രഹസ്യമല്ലേ..അത് പരസ്യമാക്കാന്‍ കഴിയില്ലോല്ലോ എന്നാണ് റഹ്മാന്റെ പ്രതികരണം.


Click it and Unblock the Notifications