റോബോട്ട്: ഐശ്വര്യ കരാര്‍ ഒപ്പിട്ടു
ചെന്നൈ: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ വിസ്‌മയമാകുമെന്ന്‌കരുതപ്പെടുന്ന റോബോട്ടില്‍ അഭിനയിക്കുന്നതിന് ഐശ്വര്യ കരാര്‍ ഒപ്പിട്ടു.
തെന്നിന്ത്യയില്‍ മറ്റൊരു നടിയ്‌ക്കും സ്വപ്‌നം കാണാന്‍ പോലുമാകാത്ത പ്രതിഫലത്തിനാണ് ഐശ്വര്യ റോബോട്ടില്‍ ഒപ്പു വച്ചിരിയ്‌ക്കുന്നത്.
ശങ്കറിന്റെ സ്വന്തം ചലച്ചിത്ര നിര്‍മാണ കമ്പനിയായ അയ്യങ്കാര്‍ ഇന്റര്‍നാഷണല്‍ ഫിലിംസും ഇറോസ് എന്റര്‍ടൈന്‍മെന്റും സംയുക്തമായി നിര്‍മ്മിയ്‌ക്കുന്ന റോബോട്ടിന്റെ ബജറ്റിനെക്കുറിച്ച് വ്യത്യസ്‌ത വാര്‍ത്തകളാണ് പുറത്തു വരുന്നത്.
100 മുതല്‍ 150 കോടി രൂപ വരെയാണ് ചിത്രത്തിന് പ്രതീക്ഷിയ്‌ക്കുന്ന ബജറ്റ്.
മലയാളത്തില്‍ വിജയം കൈവരിച്ച കഥ പറയുമ്പോളിന്റെ തമിഴ് പതിപ്പായ കുചേലനിലെ അഭിനയത്തിനു ശേഷം മെയ്, ജൂണ്‍ മാസത്തോടെ റോബോട്ടില്‍ അഭിനയിക്കാനാണ് രജനിയുടെ പദ്ധതി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











