ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
മലയാളത്തിന്റെ പുത്തന്‍ യുവതാരമാണ് അര്‍ജുന്‍ ലാല്‍, മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലിന്റെ മകനായി അഭിനയിച്ച അതേ അര്‍ജുനാണ് യുവതാരനിരയിലേയ്‌ക്കെത്തുന്നത്. ജോണ്‍ റോബിന്‍സണ്‍ ആണ് കഥയും തിരക്കഥയുമൊരുക്കി ആശ ബ്ലാക്ക് സംവിധാനം ചെയ്യുന്നത്.
കൗമാരക്കാരായ ആശയുടെയും രോഹിതിന്റെയും പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ നായികയായി എത്തുന്ന നടി പുതുമുഖമാണ്. ശരത് കുമാറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ആശ ബ്ലാക്കിന്റെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ അവസാനിച്ചു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മലേഷ്യയിലാണ് ചിത്രീകരിക്കുന്നത്.
തന്മാത്രയെന്ന ചിത്രത്തിന് ശേഷം ഒട്ടേറെ ചിത്രങ്ങളിലേയ്ക്ക ്ക്ഷണം ലഭിച്ചിരുന്നുവെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വേണ്ടി മാറിനില്‍ക്കുകയായിരുന്നു അര്‍ജുന്‍. തന്മാത്രയിലെ അഭിനയത്തിന് അര്‍ജുന് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.

ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
പഠിത്തം കഴിഞ്ഞതോടെ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ മികച്ചൊരു അവസരം കാത്തിരിക്കുകയായിരുന്നു താനെന്നും ആശ ബ്ലാക്ക് മികച്ച അവസരമാകുമെന്ന് കരുതിയാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അര്‍ജുന്‍ പറയുന്നു. ചിത്രത്തില്‍ രോഹിത് എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിക്കുന്നത്.

ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
ചെറിയൊരു ഇടവേളയ്ക്കുശേഷം ശരത് കുമാര്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആശ ബ്ലാക്ക്.

ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
ലക്ഷ്മി അയ്യര്‍ എന്ന പുതുമുഖ താരമാണ് ചിത്രത്തില്‍ അര്‍ജുന്റെ നായികയായ ആശയായി എത്തുന്നത്.

ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
ഒരു ദശകത്തിലേറെയായി സിനിമാലോകത്തുള്ള ജോണ്‍ റോബിന്‍സണ്‍ സംവിധായകന്‍ മേജര്‍ രവി, തമിഴ്, ഹിന്ദി സംവിധായകന്‍ കെ. എസ് ആദിയമ്മാന്‍ എന്നിവരുടെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാളം, ഹിന്ദി, തമിഴ് കൂടാതെ തെലുങ്ക് തുടങ്ങി പല ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായ ജോണ്‍ റോബിന്‍സണ്‍ പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
മനോജ് കെ ജയന്‍, ജോയ് മാത്യു, ദേവന്‍, കോട്ടയം നസീര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
നിമിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിന്ദു ജോണ്‍ വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ റോബിന്‍സണ്‍ കഥയും തിരക്കഥയുമൊരുക്കിയ ചിത്രത്തിന് കണ്‍മണി രാജാമുഹമ്മദ്, കൃഷ്ണ ഭാസ്‌കര്‍ മംഗലശേരി, ഏബ്രഹാം ജോസഫ്, ഹരി വിശ്വനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്.

ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിനനാഥ് പുത്തഞ്ചേരിയാണ് ചിത്രത്തിന് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജെസിന്‍ ജോര്‍ജ്ജാണ് സംഗീത സംവിധായകന്‍.

ആശ ബ്ലാക്കിലൂടെ അര്‍ജുന്‍ ലാല്‍ എത്തുന്നു
മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ അര്‍ജുന് ഒരേസമയം രണ്ട് ഭാഷകളിലും യുതാരമായി അരങ്ങേറ്റം കുറിയ്ക്കാന്‍ കഴിയും.


Click it and Unblock the Notifications











