»   » ജയറാം തന്നെ കുറിച്ച് പറഞ്ഞത് നുണയാണെന്ന് ആശ ശരത്ത്

ജയറാം തന്നെ കുറിച്ച് പറഞ്ഞത് നുണയാണെന്ന് ആശ ശരത്ത്

By: Rohini
Subscribe to Filmibeat Malayalam

ആഗ്രഹങ്ങളെല്ലാം കീഴടക്കി പറക്കുകയാണ് ആശ ശരത്ത്. ഭാഗ്മതി എന്ന ആദ്യ തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ നടന്‍ ജയറാമും എത്തുന്നുണ്ട്. ജയറാമിന്റെയും ആദ്യ തെലുങ്ക് ചിത്രമാണ് ഭാഗ്മതി. പെരുമ്പാവൂരുകാരായ ആശ ശരത്തിനും ജയറാമിനും ഒരുമിച്ചൊരു ചിത്രം ചെയ്യാന്‍ വേണ്ടി അങ്ങ് തെലുങ്ക് സിനിമാ ലോകത്തേക്ക് പോകേണ്ടി വന്നു എന്നതാണ് ഏറെ രസം.

പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

സിനിമയില്‍ വരുന്നതിന് മുമ്പേ ആശ ശരത്തിന് ജയറാമിനെ അറിയാമായിരുന്നു. ജയറാമിന് ആശയെയും. അടുത്തിടെ ഒരു പരിപാടിയില്‍ സംസാരിക്കവെ, ആശ കോളേജില്‍ പോകുമ്പോള്‍ സൈക്കിളില്‍ കറങ്ങലായിരുന്നു തന്റെ പ്രധാന പണി എന്ന് ജയറാം പറഞ്ഞിരുന്നു. എന്നാല്‍ അത് നുണയാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആശ ശരത്ത് വ്യക്തമാക്കി.

വെറുതേ തമാശയ്ക്ക് പറഞ്ഞതാണ്

അത് ജയറാമേട്ടന്‍ വെറുതേ ഒരു തമാശയ്ക്ക് പറഞ്ഞതാണ്. അങ്ങനെ ഒരു കാര്യമേ നടന്നിട്ടില്ല എന്ന് ആശ വ്യക്തമാക്കി

അന്നേ ജയറാമേട്ടന്‍ വലിയ നടനാണ്

ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴേ ജയറാമേട്ടന്‍ സിനിമയില്‍ നായകനായി. പിന്നെ എങ്ങനെയാ കോളേജ് കാലത്ത് എന്റെ പിറകെ സൈക്കിളില്‍ വരുന്നത്. ഞാന്‍ പീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളേജ് ഡേ ഉദ്ഘാടനത്തിന് ജയറാമേട്ടനെ വിളിച്ചു കൊണ്ടു പോയിട്ടുണ്ട്. അന്നേ അദ്ദേഹം വലിയ നടനായിരുന്നു.

സിനിമയിലേക്ക് ജയറാമേട്ടന്‍ വിളിച്ചിരുന്നു

കമലദളത്തില്‍ ഒരു റോളുണ്ട് പോയി അഭിനയിക്കൂ എന്ന് പറഞ്ഞ് ജയറാമേട്ടന്‍ എന്നെ വിളിച്ചിരുന്നു. അന്ന് അതിന് കഴിഞ്ഞില്ല. പിന്നീട് കാബൂളിവാലയിലെയും, വിവാഹ ശേഷം ഭൂതക്കണ്ണാടിയിലെയും വേഷങ്ങള്‍ക്കായി വിളിച്ചിരുന്നു. അതൊന്നും നടന്നില്ല

ജയറാമിനൊപ്പമുള്ള അഭിനയാനുഭവം

ഞാന്‍ വീണ്ടും ഐപിഎസ് വേഷമിടുന്ന ചിത്രമാണ് ഭാഗ്മതി. എന്റെ ഓപ്പോസിറ്റ് വേഷത്തിലാണ് ജയറാമേട്ടന്‍ എത്തുന്നത്. രണ്ട് പേര്‍ക്കും തെലുങ്ക് അറിയാത്തത് കൊണ്ട് പ്രശ്‌നമില്ല. ഞാന്‍ തമാശയില്‍ പറയും, പണ്ട് സ്‌കൂളില്‍ പഠക്കാത്തതിന്റെ ഫലമാണ് ഇന്നിങ്ങനെ ഡയലോഗ് കാണാപ്പാഠം പഠിച്ച് വീട്ടുന്നത് എന്ന്- ആശ ശരത്ത്

English summary
Asha Sarath about her relation with Jayaram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam