»   » എന്റെ ഫോട്ടോ പോസ്റ്ററില്‍ വയ്ക്കരുത്, അഭിനയിക്കുന്നതിന് മുമ്പ് ആശ സംവിധായകനോട് ആവശ്യപ്പെട്ടത്!

എന്റെ ഫോട്ടോ പോസ്റ്ററില്‍ വയ്ക്കരുത്, അഭിനയിക്കുന്നതിന് മുമ്പ് ആശ സംവിധായകനോട് ആവശ്യപ്പെട്ടത്!

Posted By: Sanviya
Subscribe to Filmibeat Malayalam

ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് പാവാട. കഴിഞ്ഞ വര്‍ഷം ആശ ശരത് അഭിനയിച്ച ഒരേ ഒരു ചിത്രമായിരുന്നു ഇത്. പൃഥ്വിരാജ്, അനൂപ് മേനോന്‍, മിയ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു ആശാ ശരത് അവതരിപ്പിച്ചത്. സിസിലി എന്ന കഥാപാത്രം.

സിസിലി എന്ന കഥാപാത്രത്തിനോട് തനിക്ക് തോന്നിയ ഇഷ്ടം തന്നെയാണ് ആ കഥാപാത്രം താന്‍ ഏറ്റെടുക്കാന്‍ കാരണമെന്ന് ആശ ശരത് പറയുന്നു. പ്രായമുള്ള ഒരു സ്ത്രീയുടെ കഥാപാത്രമായതുകൊണ്ട് താനത് വേണ്ടന്ന് വച്ചില്ല. കഥാപാത്രത്തിന്റെ പ്രാധാന്യം തനിക്കറിയാമായിരുന്നുവെന്ന് ആശ ശരത് പറയുന്നു.

ഒരേ ഒരു ഡിമാന്റ്

ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു നിബന്ധന വച്ചിരുന്നു. ചിത്രത്തിലെ പ്രായമായ രൂപത്തിലുള്ള തന്റെ ഫോട്ടോ പോസ്റ്ററില്‍ അടിക്കരുത്. ആശാ ശരത് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം സിനിമ ചെയ്തില്ല

കഴിഞ്ഞ വര്‍ഷം ചെയ്തത് ഒരേ ഒരു സിനിമ മാത്രമാണ്. അമ്മു പത്താം ക്ലാസില്‍ പഠിക്കുന്നതികൊണ്ടായിരുന്നു. പരീക്ഷ പേടിയായതിനാല്‍ ഞാന്‍ എപ്പോഴും കൂടെ വേണമെന്ന വാശിയായിരുന്നു അവള്‍ക്ക്.

തമിഴിലേക്ക്

പാപനാശത്തിന് ശേഷം തമിഴില്‍ നിന്ന് ഒത്തിരി ഓഫര്‍ വന്നിരുന്നു. അതെല്ലാം മോളുടെ പഠിത്തത്തെ ബാധിക്കരുതെന്ന കാരണത്താല്‍ ഒഴിവാക്കിയതാണെന്ന് ആശ ശരത് പറയുന്നു.

തെലുങ്ക് ദൃശ്യം ഒഴിവാക്കിയത്

വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് ഒഴിവാക്കിയത്. ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പത്തോ ഇരുപതോ ദിവസത്തെ ഗ്യാപ് വേണമെന്നും ആശ ശരത് പറഞ്ഞു.

ആശയുടെ ഫോട്ടോസിനായി...

English summary
Asha Sarath about malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam