Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 11 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 12 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 12 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Automobiles
മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ ചിത്രത്തില്‍ പൊലീസായി ആശ ശരത്ത്
കുങ്കുമപ്പൂവ് എന്ന ഒരൊറ്റ ടിവി പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് നര്‍ത്തിക കൂടിയായ ആശ ശരത്ത്. കുങ്കുമപ്പൂവിലെ വില്ലത്തിയും സ്നേഹനിര്ഭരയുമായ അമ്മ വേഷത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടക്കേടും സ്നേഹവും ഒരേപോലെ ലഭിച്ചതാരമാണ് ആശ. കുങ്കുമപ്പൂവിലെ പ്രകടനം തന്നെയാണ് ആശയ്ക്ക് സിനിമയില്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. ബഡ്ഡി, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ആശ വീണ്ടും ഒരു പ്രധാന കഥാപാത്രമായി എത്തുകയാണ്.
മോഹന്‍ലാലിന്റെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം എന്ന ചിത്രത്തില്‍ ഒരു പൊലീസ് വേഷത്തിലാണ് ആശയെത്തുന്നത്. ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിനായുള്ള പൊലീസ് വേഷത്തില്‍ നില്ക്കുന്ന ആശയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ആര്ടിഫിഷന് ഇന്സെമിനേഷന് വഴി ഗര്ഭംധരിയ്ക്കുന്നതിന്റെയും കുഞ്ഞ് പിതാവിനെത്തിരഞ്ഞ് പോകുന്നതിന്റെയും കഥ പറഞ്ഞ ബഡ്ഡിയെന്ന ചിത്രത്തില്‍ പുരുഷവിദ്വേഷിയായ സാഹിത്യകാരിയുടെ വേഷത്തിലായിരുന്നു ആശയെത്തിയത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തനിയ്ക്ക് ലഭിച്ച കഥാപാത്രത്തോട് ആശ നീതിപുലര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലാല്‍ നായകനായ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും ആശ അഭിനയിച്ചത്.
ലാല്‍ അവതരിപ്പിച്ച ഗൈനക്കോളജിസ്റ്റിന്റെ ഭാര്യാവേഷമായിരുന്നു ആശയുടേത്. മധ്യവയസ്സിലെത്തിയിട്ടും കുട്ടികളില്ലാതിരുന്നിട്ടും ഭര്‍ത്താവിനൊപ്പം ജീവിതം ആഘോഷമാക്കി മാറ്റുന്ന സൂസന് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ആശ അവതരിപ്പിച്ചത്. ഈ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇനി പൊലീസ് വേഷത്തില്‍ ആശ എങ്ങനെയുള്ള പ്രകടനമാവും കാഴ്ചവെയ്ക്കുകയെന്ന് ദൃശ്യം റിലീസാകുന്നതുവരെ കാത്തിരിക്കാം. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മീനയാണ് നായികയായി എത്തുന്നത്. കലാഭവന്‍ മണി, ഷാജോണ്‍, കുഞ്ചന്‍, കുട്ടിക്കല്‍ ജയചന്ദ്രന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്