Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 10 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 11 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 11 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അക്കാര്യം പറയുമ്പോഴെല്ലാം അമ്മ എതിര്‍ത്തിരുന്നു, പഠനം കഴിഞ്ഞിട്ട് മതിയെന്നായിരുന്നു പറഞ്ഞത്: ഉത്തര ശരത്ത്
മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരമാണ് ആശാ ശരത്ത്. മിനിസ്ക്രീന്‍ രംഗത്ത് സജീവമായ ശേഷമാണ് നടി സിനിമയിലേക്കും എത്തിയത്. ദൃശ്യം പോലുളള ചിത്രങ്ങളിലെ ആശാ ശരത്തിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യത്തിലെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിരുന്നു നടി. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും നടി സജീവമാണ്. സിനിമകള്‍ക്ക് പുറമെ നൃത്തവേദികളിലും ആശാ ശരത്ത് തിളങ്ങിയിരുന്നു.
യുഎഇയില്‍ സ്ഥിര താമസമാക്കിയ നടിക്ക് നൃത്ത വിദ്യാലയവും സ്വന്തമായുണ്ട്. ലോക് ഡൗണ്‍ കാലം നാട്ടിലായിരുന്നു കുടുംബത്തോടൊപ്പം ആശ ശരത്ത് ചെലവഴിച്ചത്. വീട്ടീല് നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ആശാ ശരത്ത്. ദുബായില്‍ എഞ്ചിനിയറായ ശരത്താണ് നടിയുടെ ഭര്‍ത്താവ്. ഉത്തര, കീര്‍ത്തന എന്നാണ് മക്കളുടെ പേര്.

കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രമായിരുന്നു ആശ ശരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്. സീരിയല്‍ ശ്രദ്ധിക്കപ്പെട്ടതോടെ നടിക്ക് സിനിമകളിലും അവസരം ലഭിച്ചു. ദൃശ്യത്തിന്റെ തമിഴ്, കന്നഡ റീമേക്കുകളിലും ആശാ ശരത്ത് തന്നെയായിരുന്നു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടര്‍ന്ന് കമല്‍ഹാസനൊപ്പം തമിഴില്‍ തൂങ്കാവനത്തിലും അനുഷ്കാ ഷെട്ടിക്കൊപ്പം തെലുങ്കില്‍ ബാഗ്മതി എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചു.

അടുത്തിടെയാണ് ആശാ ശരത്തിന്റെ മകളും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. അമ്മയ്ക്കൊപ്പം തന്നെയാണ് മകള്‍ ഉത്തരയുടെ സിനിമാ പ്രവേശനം. സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന് മനോജ് കാന ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്തിന്റെ സിനിമാ പ്രവേശനം.

അതേസമയം അപ്രതീക്ഷിതമായി സിനിമയിലെത്തിയ അനുഭവം മനോരമയിലെ ഞായാറഴ്ച സപ്ലിമെന്റിന് നല്കിയ അഭിമുഖത്തില്‍ ഉത്തര ശരത്ത് പങ്കുവെച്ചു. അമ്മയുടെ സിനിമകള്‍ കാണുമ്പോഴൊക്കെ അഭിനയം വലിയ ആഗ്രഹമായിരുന്നു എന്ന് താരപുത്രി പറയുന്നു. അക്കാര്യം പറയുമ്പോഴെല്ലാം അമ്മ എതിര്‍ത്തിരുന്നു. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം.

ഇപ്പോള്‍ യാദൃശ്ചികമായാണ് അവസരം വന്നത്. ലോക്ഡൗണിന് മുന്‍പ് നാട്ടിലെത്തിയതാണ്. കോവിഡ് വ്യാപകമായതോടെ ദുബായിലേക്കുളള മടക്കം മുടങ്ങി. അങ്ങനെ ലോക്ഡൗണിന് ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്ക് വഴി തുറന്നത്. അമ്മയോടൊപ്പം അഭിനയിച്ചൂടെ എന്ന് സംവിധായകന് മനോജേട്ടന് ചോദിച്ചു. ഖെദ്ദയില്‍ അമ്മയുംം ഞാനും അമ്മയും മകളുമായി തന്നെയാണ് അഭിനയിക്കുന്നത്. അമ്മയോടൊപ്പം പലതവണ നൃത്തവേദികളില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ ഇതാദ്യം. പഠനത്തിലായിരുന്നു ഇതുവരെ ശ്രദ്ധ. ഇപ്പോള്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു. അഭിമുഖത്തില്‍ ആശാ ശരത്തിന്റെ മകള്‍ പറഞ്ഞു.