»   » മോഹന്‍ലാല്‍ ചിത്രം പൂര്‍ത്തിയാക്കി ഇനി മമ്മൂട്ടിക്കൊപ്പം, ഓടിനടന്ന് അഭിനയിക്കുന്ന ഈ അഭിനേത്രി??

മോഹന്‍ലാല്‍ ചിത്രം പൂര്‍ത്തിയാക്കി ഇനി മമ്മൂട്ടിക്കൊപ്പം, ഓടിനടന്ന് അഭിനയിക്കുന്ന ഈ അഭിനേത്രി??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം വേഷമിട്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത അഭിനേത്രി. മിനി സ്‌ക്രീന്‍ പ്രേക്ഷകുടെ മനം കവര്‍ന്ന നടി. വേദികളില്‍ ചടുല നൃത്തച്ചുവടുകളുമായി സ്ഥിരം സാന്നിധ്യം. വിശേഷണങ്ങള്‍ പലതാണ്. വളരെ മുന്‍പേ തന്നെ മലയാള സിനിമ ഈ അഭിനേത്രിയെ നോട്ടമിട്ടിരുന്നു. എന്നാല്‍ അന്ന് കിട്ടിയ അവസരം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്.

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ അഭിനേത്രിയെ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സീരിയലില്‍ പ്രൊഫസര്‍ ജയന്തിയെന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ഇവര്‍ അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്. ദുബായില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന ആശ ശരത്ത് ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. മുന്‍പ് പ്രധാനപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നൈങ്കിലും സ്വീകരിക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം ഇപ്പോള്‍ തീര്‍ക്കുകയാണ്.

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക്

ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത കുങ്കുമപ്പൂവില്‍ നിന്നും ദൃശ്യത്തിലെ ഗീതാ പ്രഭാകറിലേക്കുള്ള മാറ്റം ശരിക്കും പ്രകനമാണ് ആശാ ശരത്തിന്റെ കരിയറില്‍. ദൃശ്യത്തിലെ പോലീസ് ഓഫീസറും അതിലുപരി മകനെ ഏറെ സ്‌നോഹിക്കുന്ന അമ്മയേയും അത്ര കണ്ട് ഉള്‍ക്കൊണ്ടാണ് ആശ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അന്യഭാഷാ പതിപ്പിലും താരം വേഷമിട്ടിരുന്നു.

കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്നു

മലയാള സിനിമയിലെ മുന്‍നിര സംവിധായകരുടെയും സൂപ്പര്‍ താരങ്ങളുടെയും വരെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ഈ അഭിനേത്രിയെ തേടിയെത്തിയിട്ടുണ്ട്. സിനിമയോടൊപ്പം തന്നെ നൃത്തവും ഒരുമിച്ച് കൊണ്ടു പോകുകയാണ് ഈ കലാകാരി.

മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ മുന്‍പും അവസരം

നൃത്തത്തിന് പ്രാധാന്യം നല്‍കി സിബി മലയില്‍ ഒരുക്കിയ കമലദളത്തില്‍ നായികയായി അഭിനയിക്കുന്നതിന് ആദ്യം പരിഗണിച്ചിരുന്നത് ആശാ ശരത്തിനെയായിരുന്നു. എന്നാല്‍ എന്തു കൊണ്ടോ അന്നത് നടക്കാതെ പോയി. അന്ന് നഷ്ടപ്പെട്ട അവസരങ്ങളെല്ലാം ഇന്ന് വീണ്ടെടുക്കുകയാണ് ആശാശരത്ത്.

മോഹന്‍ലാല്‍ സിനിമ പൂര്‍ത്തിയാക്കി

മോഹന്‍ലാലും മേജര്‍ രവിയും ഒന്നിച്ച 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് ഏപ്രില്‍ 7നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മോഹന്‍ലാലിനൊപ്പം ശക്തതമായ വേഷത്തില്‍ ആശാ ശരത്തും ചിത്രത്തിലെത്തുന്നുണ്ട്.

വര്‍ഷത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിയും ആശാ ശരത്തും ഭാര്യ ഭര്‍ത്താക്കന്‍മാരായി വേഷമിട്ട ചിത്രമായിരുന്നു വര്‍ഷം. ശ്യംദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. എന്നാല്‍ ഈ ചിത്രത്തില്‍ മമ്മൂട്ടി അവിവാഹിതനാണ്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപകനായാണ് മമ്മൂട്ടി വേഷമിടുന്നത്. അധ്യാപികയായി ആശാ ശരത്തും എത്തുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ ജോലി തീര്‍ത്ത് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തിന്റെ സന്തോഷം ആശാ ശരത്ത് തന്നെയാണ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചിട്ടുള്ളത്.

സുഗതകുമാരിയായി വെള്ളിത്തിരയിലേക്ക്

മാധവിക്കുട്ടിക്ക് പിന്നാലെയാണ് കവിയിത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരിയുടെ ജീവിതം സിനിമയാക്കുന്നത്. പവിഴമല്ലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുഗതകുമാരിയായി വേഷമിടുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി ആശാ ശരത്താണ്. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചുവടു മാറ്റിയ താരത്തിന് ഈയ്യിടെയായി ലഭിച്ചു കൊണ്ടിരിക്കുന്നതെല്ലാം പ്രധാനപ്പെട്ട വേഷമാണ്.

ആശാ ശരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം

English summary
Asha Sarath FB post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam