»   »  മോഹന്‍ലാലിന്റെ നായികയായി ആശ ശരത്!

മോഹന്‍ലാലിന്റെ നായികയായി ആശ ശരത്!

By: Pratheeksha
Subscribe to Filmibeat Malayalam

കര്‍മയോദ്ധ, ദൃശ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ആശ ശരത് വീണ്ടും. ഇത്തവണ ലാലിന്റെ നായികയായാണ് ആശ ശരത് എത്തുന്നത്. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലാണ് ആശ ശരത് മോഹന്‍ലാലിന്റെ നായികയാവുന്നത്.

മേജര്‍ രവി മോഹന്‍ലാല്‍കൂട്ടു കെട്ടിലൊരുങ്ങുന്ന നാലാമത്തെ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായും മേജര്‍ സഹദേവനായും ഇരട്ടവേഷങ്ങളിലാണെത്തുന്നത്. ഇന്ത്യ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാന്‍, പഞ്ചാബ്, കാശ്മീര്‍ എന്നിവിടങ്ങളിലാണ്.

Read more: മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് നടി നിക്കി ഗല്‍റാണി പിന്‍വാങ്ങാന്‍ കാരണം?

asha-14-14843

സമുദ്രക്കനി, അല്ലു സീരീഷ്, സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാഹുല്‍ സുബ്രമണ്യം, സിദ്ധാര്‍ത്ഥ് വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

റെഡ്‌ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്ദാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ തിരക്കുകള്‍ കാരണം നടി നിക്കി ഗല്‍റാണി മേജര്‍ രവി ചിത്രത്തില്‍ നിന്നു പിന്‍വാങ്ങിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
asha sarath and mohanlal together in major ravi movie 1971 beyond borders

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam