മമ്മൂട്ടിയുടെ നായികയായി ആശ ശരത്ത്

By Aswathi

ഇപ്പോള്‍ സ്‌ക്രീനില്‍ മിനിസ്‌ക്രീന്‍ താരങ്ങളുടെ കാലമാണ്. സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും എത്തിയവരൊക്കെയാണ് ഇപ്പോള്‍ അരങ്ങ് വാഴുന്നത്. അത്തരത്തിലിപ്പോള്‍ കേരളക്കരകടന്നും നിറഞ്ഞു നില്‍ക്കുകാണ് ആശ ശരത്ത്.

ഫ്രൈഡെ, സക്കറിയയുടെ ഗര്‍ഭിണികള്‍, കര്‍മ്മയോദ്ധ, ഇപ്പോള്‍ ദൃശ്യം വരെയും ആശ ശരത്ത് തകര്‍ത്തഭിനയിച്ചു. ദൃശ്യത്തിലെ ഐ ജി ഗീത പ്രഭാകര്‍ ഏറെ പ്രശംസകള്‍ നടിക്ക് നേടിക്കൊടുത്തു. അതുകൊണ്ടു തന്നെ ചിത്രം കന്നടയിലേക്ക് മാറ്റിയപ്പോഴും ആശയ്ക്ക് പകരക്കാരിയായെത്താന്‍ അവിടെ മറ്റൊരാളില്ലായിരുന്നു. കന്നടയിലും ഐ ജി ഗീത പ്രഭാകറിനെ അവതരിപ്പിച്ചത് ആശ ശരത്തു തന്നെ.

asha-sarath

മോഹന്‍ലാലിനൊപ്പം രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ആശ ഇനിയഭിനയിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയൊക്കപ്പമാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് ആശ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. ആശ ശരത്തിനെ കൂടാതെ മറ്റൊരു നായിക കൂടെ ചിത്രത്തിലുണ്ട്. അതാരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് ആന്റ് ബിയോണ്‍സിനൊപ്പം മമ്മൂട്ടിയുടെ പ്ലേ ഹൗസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ടി ജി രവിയാണ് വില്ലന്റെ വേഷത്തിലെത്തുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടി ജി രവി വീണ്ടും വില്ലന്റെ വേഷത്തിലെത്തുന്നത്. വേണു എന്ന എന്ന ഇടത്തരം വ്യവസായിയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുജിത്ത് വാസുദേവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിപാലിന്റേതാണ് സംഗീതം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X