»   » കാബൂളിവാല വേണ്ടെന്നുവെച്ച ആശ ശരത്തിനു ഇപ്പോള്‍ എന്താണ് കുഴപ്പം..?

കാബൂളിവാല വേണ്ടെന്നുവെച്ച ആശ ശരത്തിനു ഇപ്പോള്‍ എന്താണ് കുഴപ്പം..?

Posted By:
Subscribe to Filmibeat Malayalam

നടി ആശാ ശരത്ത് സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ ജനശ്രദ്ധ നേടിയ നടിയാണ്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ആശാ ശരത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറി. ദൃശ്യം എന്ന സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ ആശയെ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞതാണ്.

പഴയകാല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ കാബൂളിവാല വേണ്ടെന്നുവച്ച താരമാണ് ആശ. എന്നിട്ട് എന്താണ് ആശയ്ക്ക് ഇപ്പോള്‍ സംഭവിച്ചത്. അന്ന് കാബൂളിവാല എന്ന ചിത്രം വേണ്ടെന്നുവച്ചതു കൊണ്ട് ഇപ്പോള്‍ താരത്തിനു ഒരു കുഴപ്പവുമില്ല. എങ്കിലും ആശയ്ക്ക് ചെറിയ വിഷമമുണ്ട്. പ്രേക്ഷകരുടെ കൈയ്യടി നേടിയ സിദ്ധിഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ചിത്രം അന്നു ആശയുടെ കൈയ്യില്‍ നിന്നു വഴുതി പോയതായിരുന്നു.

asha

ആശ വേണ്ടെന്നുവച്ച വേഷമാണ് പിന്നീട് ചാര്‍മിളയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ പറ്റാതിരുന്നതിനു അന്നു വിഷമം തോന്നിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സിദ്ധിഖിന്റെയും ലാലിന്റെയും ക്ഷണം വീണ്ടും ലഭിച്ചിരിക്കുകയാണ്. കിംഗ് ലയര്‍ എന്ന ചിത്രത്തിലാണ് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരിക്കുന്നത്. അതില്‍ വളരെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

കാബൂളിവാലയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ അന്നു തന്റെ കല്യാണം ഉറപ്പിച്ച സമയമായിരുന്നു. അതുകൊണ്ടാണ് ആ ഓഫര്‍ വേണ്ടെന്നു വെക്കേണ്ടി വന്നതെന്ന് ആശ പറയുന്നു. സിദ്ധിക്കിന്റെ തിരക്കഥയില്‍ ലാല്‍ ആണ് കിംഗ് ലയര്‍ സംവിധാനം ചെയ്യുന്നത്. ദിലീപാണ് ചിത്രത്തിലെ നായകന്‍.

English summary
actress asha sarath rejected kabooliwala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam