ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നല്ല! സംഭവിച്ചത് ഇതാണ്.. വീഡിയോയിൽ വിശദീകരണവുമായി നടി

തന്റെ ഭർത്താവിനെ കാണാനില്ലെന്നും കണ്ടു പിടിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചുളള നടി ആശാ ശരത്തിന്റെ ഫേസ്ബുക്ക് ലൈവ് വൻ ചർച്ചയായി മാറുകയാണ്. എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോയാണ് വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമോഷൻ വീഡിയോയും ഒരുക്കിയത്. എന്നാൽ അത് പ്രേക്ഷകരുടെ ഇടയിൽ തെറ്റിധാരണ ജനിപ്പിക്കുകയായിരുന്നു. താരത്തിന്റെ ഫേസ്ബുക്ക് വീഡിയോയും ഭർത്താവിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

സംഭവം വിവാദമായതോടെ പ്രതികരണവുമായി നടി രംഗത്തെത്തുകയായിരുന്നു. ഈ വീഡിയോ തീർത്തും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാത്രമാണെന്നും ആരേയും തെറ്റിധരിപ്പിക്കാൻ ഉദ്യേശിച്ചിട്ടില്ലെന്നും താരം മാത്യഭൂമി ഡോട്കോമിനോട് പ്രതികരിച്ചു. വീഡിയോയിൽ ഭർത്താവിന്റെ പേര് സക്കറിയ എന്നാണെന്ന് താരം വ്യക്തമായി തന്നെ പറയുന്നുണ്ട്. വിവാദങ്ങളെ കുറിച്ച് താരം പ്രതികരിക്കുന്നത് ഇങ്ങനെ.

 സംസാരിച്ചത്  ജെസിക്കു വേണ്ടി

സംസാരിച്ചത് ജെസിക്കു വേണ്ടി

അത് റെക്കോഡ് ചെയ്ത വീഡിയോ ആയിരുന്നു. എന്നിട്ടും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ആ വീഡിയോ. കൂടാതെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണെന്ന് ഹെഡിങ്ങും നൽകിയിരുന്നു. കൂടാതെ വീഡിയോയിൽ പറഞ്ഞത് എന്റെ കാര്യമല്ല. എന്റെ ഭർത്താവ് ശരത്താണ് . വർഷങ്ങളായി തങ്ങൾ ദുബായിലാണ് താമസം. എന്റെ പേജിലുള്ളവർക്ക് ഇക്കാര്യം നന്നായി അറിയാമെന്നും ആശ പറയുന്നു. വീഡിയോയിൽ ജെസിയായിട്ടാണ് താൻ സംസാരിച്ചത് അല്ലാതെ ആശ ശരത്ത് ആയിട്ടല്ലെന്നും താരം കൂട്ടിച്ചേർത്തു.

 പരാതിപ്പെടുന്നത് പോലീസിൽ

പരാതിപ്പെടുന്നത് പോലീസിൽ

എനിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടായാൽ ഇങ്ങനെ വീഡിയോയുമായി വരേണ്ട കാര്യമുണ്ടോ. ഞാൻ ആദ്യം പോലീസിനെയല്ലേ സമീപിക്കേണ്ടത്. എന്റെ ഭർത്താവിന്റ പേര് സക്കറിയ എന്നല്ല, ആള് ഒരു കട്ടപ്പനക്കാരനും ഇൻസ്രുമെന്റ് വായിക്കുന്ന ആളുമല്ല. ഇതെല്ലാം അവർക്ക് അറിയാവുന്ന കാര്യമാണ്. ഞാൻ ആരേയും തെറ്റിധരിപ്പിച്ചിട്ടില്ല.വീഡിയോ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും എവിടെ എന്നുള്ള ഹെഡിങ്ങ് കാണിക്കുന്നുണ്ട്.

 എഡിറ്റ് ചെയ്ത പ്രചരിപ്പിച്ചു

എഡിറ്റ് ചെയ്ത പ്രചരിപ്പിച്ചു

തന്റെ വീഡിയോ എഡിറ്റ് ചെയ്ത് പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. തങ്ങളുടെ എിടെ ടീം ഒരുമിച്ച് തീരുമാനിച്ച് ഉണ്ടാക്കി വീഡിയോ ആയിരുന്നു അത്. മാർക്കറ്റിങ്ങ് രീതി മുന്നിൽ കണ്ടുകൊണ്ട് തന്നെയായിരുന്നു വീഡിയോ ചെയ്തിട്ടുള്ളതും. അതിൽ തെറ്റിധാരണ പരത്തുന്ന രീതിയിൽ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

 തെറ്റിധരിപ്പിക്കാതെ ഉണ്ടാക്കിയ വീഡിയോ

തെറ്റിധരിപ്പിക്കാതെ ഉണ്ടാക്കിയ വീഡിയോ

വീഡിയോയിൽ ഭർത്താവിന്റെ പേര് ഉൾപ്പെടെയാണ് പറയുന്നത്. പേര് സക്കറി എന്നാണെന്നും ഡ്രംസ് ഓക്കെ വായിക്കുന്ന ആളാണെന്നൊക്കെ പറയുന്നുണ്ട്. ആദ്യ 10 മിനിറ്റ് നേരത്തേയ്ക്ക് ഒരു ചെറിയ കൺഫ്യൂഷൻ വന്നു എന്ന് തോന്നിയ സമയത്ത് എവിടെ പ്രമോഷൻ വീഡിയോ എന്ന തലക്കെട്ട് നൽകിയിരുന്നു. വളരെ കൃത്യമായി തന്നെ പ്രേക്ഷകരെ തെറ്റിധരിപ്പിക്കാത്ത രീതിയിൽ തന്നെയാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.

Recommended Video

ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത് എന്നാണ് ആശയുടെ വിശദീകരണം
  വീഡിയോ ഇങ്ങനെ

വീഡിയോ ഇങ്ങനെ

കഴിഞ്ഞ 45 ദിവസമായി ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചത്. സക്കറിയ എന്നാണ് പേര്. തലബല ആർട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ വിവാരം നൽകണമെന്നായിരുന്നു വീഡിയോയിൽ . അതേസമയം വീഡിയോ പൂർണ്ണമായും കാണുന്ന ഓരാൾക്ക് സംഭവം ചിത്രത്തിന്റെ പ്രമോഷൻ ആണെന്ന് മനസ്സിലാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X