സ്ത്രീകള്‍ക്ക് എറ്റവും സുരക്ഷിതമായ ഇടം മലയാള സിനിമാ രംഗമാണ്! തുറന്നുപറഞ്ഞ് നടി ആശാ ശരത്ത്‌

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ആശാ ശരത്ത്. ദ്യശ്യം എന്ന ചിത്രത്തിനു ശേഷമായിരുന്നു അവര്‍ക്ക് സിനിമയില്‍ തിരക്കേറിയിരുന്നത്. ദൃശ്യത്തിലെ ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നടിക്ക് ലഭിച്ചിരുന്നത്,. വര്‍ഷം, അനുരാഗ കരിക്കിന്‍ വെള്ളം, മുന്തിരിവളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളും നടിയുടെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.

മലയാളത്തിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ആശാ ശരത്ത് അഭിനയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമുളള ഡ്രാമ എന്ന ചിത്രമാണ് ആശാ ശരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാ രംഗമാണ് സ്ത്രീകള്‍ക്ക് എറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ആശാ ശരത്ത്..

തുടക്കം മിനിസ്‌ക്രീനില്‍

തുടക്കം മിനിസ്‌ക്രീനില്‍

മിനിസ്ക്രീന്‍ രംഗത്തുനിന്ന് സിനിമയിലെത്തിയ നടിയായിരുന്നു ആശാ ശരത്ത്. ഫഹദ് ഫാസില്‍ ചിത്രം ഫ്രൈഡേയിലൂടെ സിനിമയിലെത്തിയ നടി സഹനടിയായിട്ടാണ് മലയാളത്തില്‍ കൂടുതലായും തിളങ്ങിയിരുന്നത്. തുടര്‍ന്ന് കര്‍മ്മയോദ്ധ, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. കര്‍മ്മയോദ്ധ എന്ന ചിത്രത്തിലൂടെയായിരുന്നു നടി ലാലേട്ടനൊപ്പം ആദ്യമായി ഒന്നിച്ചിരുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ആശാ ശരത്ത് അവതരിപ്പിച്ചിരുന്നത്.

ദൃശ്യം എന്ന ചിത്രം

ദൃശ്യം എന്ന ചിത്രം

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രമായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ചിത്രത്തിലെ ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ആശ ശരത്തിന് ലഭിച്ചിരുന്നത്. ദൃശ്യത്തിന്റെ തമിഴ്, കന്നഡ പതിപ്പുകളിലും ആശ ശരത്ത് തന്നെയായിരുന്നു ഗീതാ പ്രഭാകറിനെ അവതരിപ്പിച്ചിരുന്നത്. തുടര്‍ന്ന് മമ്മൂട്ടിക്കൊപ്പമുളള വര്‍ഷം എന്ന ചിത്രവും നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നടി എത്തിയിരുന്നത്.

നര്‍ത്തകിയായും തിളങ്ങി

നര്‍ത്തകിയായും തിളങ്ങി

സിനിമയ്ക്കു പുറമ നര്‍ത്തകിയായും തിളങ്ങിയിട്ടുളള താരമാണ് ആശാ ശരത്ത്. ചലച്ചിത്ര പുരസ്‌കാര ചടങ്ങുകളിലും മറ്റു വേദികളിലുമെല്ലാം നടി അവതരിപ്പിക്കുന്ന നൃത്തം ശ്രദ്ധേയമാവാറുണ്ട്. നൃത്ത വേദികളില്‍ നിന്നുമായിരുന്നു നടി മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയിരുന്നത്. അഭിനയവും നൃത്തവും ഒരേ പോലെ കൊണ്ടു പോവുന്ന അപൂര്‍വ്വം ചില നടിമാരില്‍ ഒരാളാണ് ആശാ ശരത്ത്.

മലയാള സിനിമാ രംഗത്തെക്കുറിച്ച് ആശ

മലയാള സിനിമാ രംഗത്തെക്കുറിച്ച് ആശ

അടുത്തിടെ മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാരംഗമാണ് സ്ത്രീകള്‍ക്ക് എറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന് ആശാ ശരത്ത് പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. മറ്റു തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ മാത്രമാണ് സുരക്ഷിതത്വമുണ്ടെന്ന് തോന്നിയിട്ടുളളതെന്നാണ് ആശാ ശരത്ത് പറയുന്നത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടതെന്നും ഒരു പ്രാവശ്യം നമ്മള്‍ പ്രതികരിച്ചാല്‍ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയപ്പെടുമെന്നും ആശ പറയുന്നു.

ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്ത്

ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്ത്

ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവള്‍ക്ക് അങ്ങനെ സംഭവിച്ചത് നിര്‍ഭാഗ്യകരമായി പോയെന്നും ആശ ശരത് പറയുന്നു. ഇങ്ങനെയാരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മലയാള സിനിമയെക്കുറിച്ച് മൊത്തത്തില്‍ പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഇവിടെ ബഹുമാനം ലഭിക്കാറുണ്ട്. അതിലൊരു സംശയവുമില്ലെന്നും ഇതുവരെ മോശമായ ഒരു അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും നടി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X