twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ വാർത്ത തെറ്റാണ്!! അന്ന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല, വെളിപ്പെടുത്തി ആശ ശരത്

    വളരെ കുറച്ചു സമയം കൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലും തിളങ്ങാൻ താരത്തിനു കഴിഞ്ഞു.

    |

    ടെലിവിഷൻ രംഗത്തിലൂടെ മലയാള സിനിമ രംഗത്ത് എത്തിയ താരമാണ് ആശാ ശരത്. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണിവർ. 2012 മുൽ സിനിമയിൽ സജീവമായ താരത്തെ ഇപ്പോഴും പ്രേക്ഷകർ ഓർമിക്കുന്നത് ഏഷ്യനെറ്റ് പരമ്പരയായ കുങ്കുമപ്പൂവിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ്. വളരെ കുറച്ചു സമയം കൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലും തിളങ്ങാൻ താരത്തിനു കഴിഞ്ഞു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പ മാത്രമല്ല തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പവും ആശചെറിയ സമയത്തിനുള്ളിൽ അഭിനയിച്ചിട്ടുണ്ട്.

    മഞ്ഞ് മലകൾക്കിടയിൽ സൗന്ദര്യയുടേയും വിശാഖന്റേയും റൊമാൻസ്!! ഐസ് ലാഡിൽനിന്നുള്ള ഹണിമൂൺ ചിത്രം പുറത്ത്, കാണൂമഞ്ഞ് മലകൾക്കിടയിൽ സൗന്ദര്യയുടേയും വിശാഖന്റേയും റൊമാൻസ്!! ഐസ് ലാഡിൽനിന്നുള്ള ഹണിമൂൺ ചിത്രം പുറത്ത്, കാണൂ

    അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടു നടക്കുന്ന ഒരു കലാകാരിയാണ് ആശ . ദുബായിയിൽ സ്ഥിര താമസക്കാരിയായ താരത്തിന്റെ നൃത്തത്തിന് വിദേശത്തും സ്വദേശത്തും ഒരുപോലെ ആരാധകരുണ്ട്. കഴിഞ്ഞ കുറച്ചു നാളുകൾക്ക് കേരള സർക്കാരിന്റെ ലോക കേരളസഭാ സമ്മേളന പരിപാടിയിൽ ആശ ശരത് നൃത്തം അവതരിപ്പിച്ചിരുന്നു. ഇതിനെ വിമർശിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിമർശകർക്ക് മറുപടിയുമായി ആശ ശരത് രംഗത്തെത്തിയിരിക്കുകയാണ്. മനോരമയോടാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

     ഇത് ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം!! അഭയയ്ക്കും ശ്യാമിനുമൊപ്പം ഗോപി സുന്ദര്‍... ഇത് ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം!! അഭയയ്ക്കും ശ്യാമിനുമൊപ്പം ഗോപി സുന്ദര്‍...

    നൃത്തപരിപാടിയക്ക് പ്രതിഫലം വാങ്ങി

    നൃത്തപരിപാടിയക്ക് പ്രതിഫലം വാങ്ങി

    ലോക കേരളസഭ സമ്മേളനത്തിന്റെ പേരിൽ സർക്കാർ കാണിച്ചത് ധൂർത്താണെന്ന് ആരോപിച്ച് ഒരു വിഭാഗക്കാർ അന്ന രംഗത്തെത്തിയിരുന്നു. ഈ പരിപാടിയിലെ നടിയും നർത്തകിയുമായ ആശ ശരത്തിന്റെ ഡാൻസിന് 7 ലക്ഷം രൂപ സർക്കാർ പ്രതിഫലമായി നൽകിയെന്നും വാർത്തകൾളും ആരോപണങ്ങളും അന്ന് പ്രചരിച്ചിരുന്നു. ഈ ആരോപണത്തിനെതിരെ ആശ ശരത് തന്നെ രംഗത്തെത്തിയിട്ടുണ്ട് തന്റെ പേരിൽ ഇത്തരത്തിലുളള ആരോപണം ഉയർന്ന് കേട്ടത്തിലുളള നിരാശയും ഇവർ പങ്കുവെച്ചിട്ടുണ്ട്.

     പ്രതിഫലം വാങ്ങി?

    പ്രതിഫലം വാങ്ങി?

    101 നർത്തതകി മാർക്കൊപ്പമാണ് അന്ന് താൻ പരിപാടി അവതരിപ്പിച്ചത്. പരിപാടിയ്ക്ക് വേണ്ടി താൻ ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്ന വാർത്ത പ്രചരിച്ചതിൽ അതിയായ ദുഃഖമുഖമുണ്ടെന്നും താരം പറഞ്ഞു. എന്നാൽ എന്റെ നാടിനോടുളള സ്നേഹവും ബഹുമാനവുമാണ് താനും കുട്ടികളും കാഴ്ചവെച്ചത്. ഇതിനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

     10 ലക്ഷം രൂപയുടെ ചെലവ്

    10 ലക്ഷം രൂപയുടെ ചെലവ്

    കൈരളി കലാകേന്ദ്രത്തിലെ നൂറിലേറെ വരുന്ന കുട്ടികളുമായിട്ടാണ് ആ പരിപാടി അവതരിപ്പിച്ചത്. 10 ലക്ഷം രൂപയോളം തന്റെ സ്വന്തം കയ്യിൽ നിന്ന് എടുത്ത് ചെലവാക്കിയാണ് അന്ന് പരിപാടി അവതരിപ്പിച്ചത്. കൂടെ നൃത്തം ചെയ്ത കുട്ടികൾക്കായുള്ള ഉടയാടകൾക്ക് മാത്രം ലക്ഷങ്ങളായിരുന്നു ചെലവായതെന്നും താരം പറഞ്ഞു. ഇത്തരത്തിലുളള വാർത്തകൾ ഏറെ ദുഃഖമുണ്ടക്കുന്നുണ്ടെന്നും താരം പറഞ്ഞു..

     നേരിടുന്ന പ്രശ്നങ്ങൾ

    നേരിടുന്ന പ്രശ്നങ്ങൾ

    എല്ലാവർഷവും ലോക കേരളാ സഭ ഭംഗിയായി തന്നെയാണ് നടന്നു വരുന്നത്. ഗൾഫ് മലയാളിഖൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കഴിഞ്ഞ വർഷം ഞങ്ങള്‌ സമർപ്പിച്ച നിർദ്ദേശങ്ങളോട് വളരെ ക്രീയത്മകമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും താരം പറഞ്ഞു. അതിൽ വളരെ സന്തോഷം തരുന്നതാണ്. ഈ വർഷവും അത്തരത്തിലുളള കല സാംസ്കാരിക സംബന്ധമായ ഒത്തിരി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു. ഇത്തവണയും നടപടി ഉണ്ടാകുമെന്നുളള പ്രതീക്ഷയും നടി അറിയിച്ചിട്ടുണ്ട്.

    English summary
    Asha Sarath says about world kerala sabha function controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X