കന്നട ദൃശ്യത്തിലും പൊലീസായി ആശ ശരത്ത്
കൊച്ചി: ചില വേഷങ്ങള്‍ ചിലര്‍ക്ക് ഭാഗ്യം കൊണ്ട് വരുമെന്നതിന് ഒരു സംശയവുമില്ല. ദൃശ്യമെന്ന ചിത്രത്തിലെ പൊലീസ് വേഷം എന്തായാലും ആശ ശരത്തിന് തുണയായി. ചിത്രത്തിന്റെ കന്നട പതിപ്പിലും പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത് ആശ തന്നെ. പി വസുവാണ് കന്നടത്തില് ദൃശ്യം ഒരുക്കുന്നത്.
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന് വിവിധ ഭാഷകളില്‍ റീമേക്ക് ഒരുങ്ങുകയാണ്. തെലുങ്കിലും തമിഴിലും ചിത്രം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നു. കന്നടയിലാകട്ടെ താര നിര്‍ണയവും ആരംഭിച്ച് കഴിഞ്ഞു.

ദൃശ്യം കന്നടത്തിലേക്ക് മൊഴിമാറുമ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ നവ്യ നായരും ചിത്രത്തിനൊപ്പമുണ്ട്. മലയാളത്തില്‍ മീന ചെയ്ത വേഷമാണ് കന്നടത്തില്‍ നവ്യ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.സീരിയല്‍ രംഗത്ത് നിന്ന് സിനമയിലേക്ക് എത്തിയ ആശ ശരത്തിനും ദൃശ്യത്തിന്‍റെ കന്നട പതിപ്പ് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. ക്രിസ്ത്യന്‍ കുടുംബം പശ്ചാത്തലമാക്കിയാണ് ദൃശ്യമൊരുങ്ങിയതെങ്കില്‍ കന്നടത്തില്‍ ഹിന്ദു കുടുംബം പശ്ചാത്തലമാക്കിയാണത്രേ ചിത്രം പുരോഗമിയ്ക്കുന്നത്.


Click it and Unblock the Notifications