»   » ഇതുവരെ സസ്‌പെന്‍സാക്കി വച്ച രഹസ്യമായിരുന്നു അത്; ആശ ശരത്

ഇതുവരെ സസ്‌പെന്‍സാക്കി വച്ച രഹസ്യമായിരുന്നു അത്; ആശ ശരത്

Posted By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ആശ ശരത്. നല്ലൊരു നര്‍ത്തകി കൂടിയായ ആശ സിനിമയില്‍ സജീവമാവുന്നതിനു മുന്‍പ് സീരിയലുകലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദൃശ്യമായിരുന്നു നടിയുടെ കരിയറിലെ ടേണിങ് പോയിന്റെന്നു പറയാം.

പിന്നീട് ഒട്ടറെ ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തു. ഇതു വരെ സസ്‌പെന്‍സാക്കി വച്ചിരുന്ന ഒരു രഹസ്യമാണ് താന്‍ ഷെയര്‍ ചെയ്യുന്നതെന്നായിരുന്നു ആശ കഴിഞ്ഞ ദിവസം തന്റെ ഫേസുബുക്ക് പേജില്‍ കുറിച്ചത്...

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന വിവരമാണ് ഇതു വരെ താന്‍
സസ്‌പെന്‍സാക്കി വച്ചിരുന്നതെന്നു ആശ ശരത് പറയുന്നു.

അതിഥിവേഷം

ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്നു നടി പറയുന്നു. ഇന്ദു ലേഖ എന്ന കഥാപാത്രമായാണ് ആശയെത്തുന്നത്

മനോഹരമായ ഒരു ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞു

ഒരു നല്ല ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

മോഹന്‍ലാല്‍ അടക്കമുള്ളവരോട് നന്ദി പറയുന്നു

മോഹന്‍ലാല്‍, ചിത്രത്തിന്റെ സംവിധായകന്‍ ജിബു ജേക്കബ്, തിരക്കഥാകൃത്ത് സിന്ധു രാജ് ,നിര്‍മ്മാതാവ് സോഫിയ പോള്‍ എന്നിവരോട് ആശ ശരത് നന്ദിയും പറയുന്നുണ്ട്.

ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
asha sharat facebook post On munthirivallikal thalirkkumpol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam