ടിവി റിപ്പോര്‍ട്ടറായി ആശ ശരത്ത്
സക്കറിയയുടെ ഗര്‍ഭിണികള്‍, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തോടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് നര്‍ത്തകി കൂടിയായ ആശ ശരത്ത്. സീരിയലിലൂടെ വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന ആശ സിനിമയിലും വെന്നിക്കൊടി പാറിച്ചു. ദൃശ്യത്തില്‍ അഭിനയിച്ചതോടെ ഇനി സീരിയല്‍ ചെയ്യില്ലെന്ന് തീരുമാനിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന വര്‍ഷമെന്ന ചിത്രത്തിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആശയ്ക്ക് അവസരം കൈവന്നു.
അണിയറയില്‍ തയ്യാറാവുന്ന മറ്റൊരു ചിത്രമായ ഏഞ്ചലില്‍സിലും ആശയുണ്ട്. ഇതില്‍ ഒരു ടിവി റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് ആശ എത്തുന്നത്. ഹരിത മേനോന്‍ എന്നാണ് ഏഞ്ചല്‍സിലെ ആശയുടെ കഥാപാത്രത്തിന്റെ പേര്. ചാനലില്‍ റിയാലിറ്റി ഷോ പോലെയുള്ള പരിപാടി നടത്തുന്നയാളാണ് ഹരിത.

ആശയുടെ കഥാപാത്രം വളരെ ബോള്‍ഡാണെന്നാണ് കേള്‍ക്കുന്നത്. കരിയറിലെന്നപോലെ വ്യക്തിജീവിതത്തിലും വളരെ ഇന്‍ഡിപ്പെന്‍ഡന്റായി തീരുമാനങ്ങളെടുക്കുന്ന ഹരിതയെപ്പോലൊരു കഥാപാത്രം ലഭിച്ച സന്തോഷത്തിലാണ് ആശ. ഇന്ദ്രജിത്ത് , ജോയ് മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോണി ടോമിയുടേതാണ് തിരക്കഥ.
asha sharath journalist actress indrajith joy mathew ആശ ശരത്ത് ജേര്‍ണലിസ്റ്റ് ഇന്ദ്രജിത്ത് ജോയ് മാത്യു


Click it and Unblock the Notifications