നടിയ്ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയവർ കുടുങ്ങും!! പോലീസില്‍ പരാതി നല്‍കി ആശ ശരത്ത്

എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ പ്രമോഷൻ വീഡിയോ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രമോഷൻ വീഡിയോ തയ്യാറാക്കിയിരുന്നത്. തന്റെ ഭർത്താവിനെ കാണാനില്ലെന്നും കണ്ടു പിടിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നതായിരുന്നു വീഡിയോ. ഇത് പ്രേക്ഷകരുടെ ഇടയിൽ തെറ്റിധാരണ ജനിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി നടി രംഗത്തെത്തുകയും ചെയ്തിരുന്നു.

നടിയുടെ വീഡിയോ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. ആശ ശരത്തിന്റെ ഭർത്താവിനെ കാണാനില്ലെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു . ഇപ്പോഴിത വ്യാജ പ്രചരണം നടത്തിയവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് താരം. എവിടെ സിനിമയുടെ അണിയറ പ്രവർത്തകരാണ് പരാതി നൽകിയതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

തങ്ങളുടെ അറിവോടെ

തങ്ങളുടെ അറിവോടെ

തങ്ങൾ പറഞ്ഞിട്ടാണ് ആശ ഇത്തരത്തിലുളള വീഡിയോ ചെയ്തതെന്നും. പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട് നടിയ്ക്കെതിരെ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. സിനിമയുടെ പ്രചാരണം മാത്രമാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഇക്കര്യം വെളിപ്പെടുത്തിയത്. വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ടൈറ്റിലിലും അത് വ്യക്തമാക്കിയിരുന്നു എന്ന് അണിയറ പ്രവർത്തകർ പറയുന്നുണ്ട്.

നടിയ്ക്ക് നേരെയുളള ആക്രമങ്ങൾ

നടിയ്ക്ക് നേരെയുളള ആക്രമങ്ങൾ

ഞങ്ങളുടെ പ്രേജക്ടിന് മികച്ച പിന്തുണയാണ് ആശ നൽകിയത്. അത് പരിചയ സമ്പന്നയായ നടിയുടെ അർപ്പണ ബോധത്തെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട തന്നെ അവർക്ക് നേരിടേണ്ടി വന്ന ആക്രമണം തികച്ചും ദൗർഭാഗ്യകരവും സ്വീകാര്യമില്ലാത്തുമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

 വീഡിയോ എഡിറ്റ് ചെയ്തു

വീഡിയോ എഡിറ്റ് ചെയ്തു

ചിലയാളുകൾ ക്രെഡിറ്റ് ടൈറ്റിൽ നീക്കം ചെയ്ത് ഓഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെതിരേയും തങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി . കൂടാതെ ആശയുടെ ഫേസ്ബുക്ക് പേജിലൂടെ നടന്ന ആക്രമണത്തിനെതിരേയും സൈബർ സെല്ലിനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും അവർ പരാതി നൽകിയിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ സിനിമയ്ക്ക് നൽകുന്ന സ്വീകാര്യതയ്ക്കും പ്രേക്ഷകരോട് നന്ദിയും അറിയിച്ചിട്ടുണ്ട്.

വീഡിയോ ഇങ്ങനെ

വീഡിയോ ഇങ്ങനെ

കഴിഞ്ഞ 45 ദിവസമായി ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചത്. സക്കറിയ എന്നാണ് പേര്. തലബല ആർട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ വിവാരം നൽകണമെന്നായിരുന്നു വീഡിയോയിൽ . അതേസമയം വീഡിയോ പൂർണ്ണമായും കാണുന്ന രാൾക്ക് സംഭവം ചിത്രത്തിന്റെ പ്രമോഷൻ ആണെന്ന് മനസ്സിലാകും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X