ആശകള്‍ കീഴടക്കി ആശ ശരത്ത്

By Aswathi

നര്‍ത്തകിയായി മിനിസ്‌ക്രിനിലെത്തി. ഫ്രൈഡെ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക്. ദൃശ്യം എന്ന ചിത്രത്തിലൂടെ കേരളക്കര കടന്നും ആരാധകരെയുണ്ടാക്കി. ആശാ ശരത്ത് എന്ന നായിക സിനിമാ ലോകത്ത് കാലുറപ്പിച്ചു. മമ്മൂട്ടിയുടെ നായികയായും തമിഴില്‍ കമല്‍ ഹസനൊപ്പം അഭിനയിക്കുന്നതിന്റെയും സന്തോഷത്തിലാണ് ഇപ്പോള്‍ ആശ.

ആശകള്‍ കീഴടക്കി കോളിവുഡിലും മോളിവുഡിലും പാറി നടക്കുന്ന ആശ ശരത്തിന്റെ വിശേഷങ്ങള്‍ തുടര്‍ന്നു വായിക്കൂ...

വര്‍ഷത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം

ആശകള്‍ കീഴടക്കി ആശ ശരത്ത്

മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് വര്‍ഷത്തില്‍ അഭിനയിക്കുന്നത്. നന്ദിനി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഭാര്യ - ഭര്‍ത്ത് ബന്ധത്തെ കുറിച്ച് പറയുന്ന സിനിയുടെ ഷൂട്ട് ആഗസ്ത് മധ്യത്തില്‍ തുടങ്ങും.

എയ്ഞ്ചലില്‍

ആശകള്‍ കീഴടക്കി ആശ ശരത്ത്

ഹരിത മേനോന്‍ എന്ന ശക്തമായ സ്ത്രീകഥാപാത്രമായാണ് എയ്ഞ്ചലില്‍ എത്തുന്നത്. ഒരു ജേര്‍ണലിസ്റ്റാണ്. ഒരു ജേര്‍ണലിസ്റ്റിന്റെയും പുരോഹിതന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്. പോലീസ് ഓഫീസറായി ഇന്ദ്രജിത്തും പുരോഹിതനായി ജോയ് മാത്യുവും അഭിനയിക്കുന്ന ചിത്രത്തില്‍ ജേര്‍ണലിസ്റ്റ് ആശയാണ്.

എയ്ഞ്ചലിന് വേണ്ടി

ആശകള്‍ കീഴടക്കി ആശ ശരത്ത്

എയ്ഞ്ചല്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ആശ ന്യൂസ് ചാനലുകളും അതുമായി ബന്ധപ്പെട്ട ടി വി പ്രോഗ്രാമുകളും നിരീക്ഷച്ചത്രെ. അവരുടെ ബോഡിലാഗ്വേജ് കണ്ട് പഠിക്കുക എന്നതാണ് ഉദ്ദേശം. ഹരിത മേനോന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്

ദൃശ്യം കന്നടയില്‍ എത്തിയപ്പോള്‍

ആശകള്‍ കീഴടക്കി ആശ ശരത്ത്

മലയാളത്തിലെന്നപോലെ ദൃശ്യത്തിലെ പോലീസ് ഓഫീസര്‍ക്ക് കന്നടയിലും നല്ല സ്വീകരണമാണ് ലഭിച്ചത്. ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ തന്നെ ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ ദൃശ്യം റിലീസ് ചെയ്തതിന് ശേഷം എയര്‍പോര്‍ട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങോട്ട് വന്ന് ഒന്ന് സല്യൂട്ട് ചെയ്‌തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി.

നവ്യനായര്‍ക്കൊപ്പം

ആശകള്‍ കീഴടക്കി ആശ ശരത്ത്

നവ്യനായര്‍ക്കൊപ്പമുള്ള അഭിനയവും കംഫര്‍ട്ടബ്ള്‍ ആയിരുന്നു. മീനയെ പോലെ തന്നെ. സെറ്റില്‍ മലയാളം സംസാരിക്കാന്‍ നവ്യ ഉണ്ടല്ലോ എന്നതായിരുന്നു രണ്ടാമത്തെ ആശ്വാസം

പ്രഭുവിനൊപ്പം

ആശകള്‍ കീഴടക്കി ആശ ശരത്ത്

ചെറുപ്പം മുതലെ വലിയ പ്രഭു ആരാധികയാണ് ഞാന്‍. ചിന്നത്തമ്പി എന്ന ചിത്രം കണ്ടതിന് ശേഷം ഒന്ന് നേരില്‍ കാണാനും ആഗ്രഹിച്ചിരുന്നു. സെറ്റില്‍ അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഒരു സഹോദരിയെ പോലെയാണ് അദ്ദേഹം പെരുമാറിയത്- ആശ പറഞ്ഞു.

അടുത്ത പരിപാടി

ആശകള്‍ കീഴടക്കി ആശ ശരത്ത്

ദൃശ്യത്തിന്റെ തമിഴ് റീമേക്കും വര്‍ഷം എന്ന മലയാളം സിനിമയുമാണ് അടുത്ത രണ്ട് ചിത്രങ്ങള്‍. ഒന്ന് കമല്‍ ഹസനൊപ്പവും മറ്റൊന്ന് മമ്മൂട്ടിയ്‌ക്കൊപ്പവും. രണ്ടിന്റെയും ഷൂട്ടിങ് ആഗസ്തില്‍ തുടങ്ങും

കുടുംബവും സിനിമയും

ആശകള്‍ കീഴടക്കി ആശ ശരത്ത്

കുടുംബത്തിന് തന്നെയാണ് പ്രാധാന്യം. രണ്ട് മക്കളാണ് ഉള്ളത്. അവര്‍ക്ക് വെക്കേഷന്‍ ആയപ്പോഴാണ് സിനിമ ചെയ്തത്. ലൊക്കേഷനില്‍ അവരെ കൊണ്ടു പോകാനും ശ്രദ്ധിക്കാനും കഴിയുന്നുണ്ട്.

കര്‍മയോദ്ധ

ആശകള്‍ കീഴടക്കി ആശ ശരത്ത്

കര്‍മയോദ്ധയില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് ചെയ്തത്. ആശയുടെ രണ്ടാമത്തെ സിനിമയായിരുന്നു കര്‍മ്മയോദ്ധ. ഫ്രൈഡെ എന്ന ചിത്രത്തിലൂടെയാണ വെള്ളിത്തിരയിലെത്തിയത്.

മറ്റ് ചിത്രങ്ങള്‍

ആശകള്‍ കീഴടക്കി ആശ ശരത്ത്

അര്‍ദ്ധനാരി, ബഡ്ഡി എന്നീ ചിത്രങ്ങളിലും ആശ അഭിനയിച്ചിട്ടുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമാണ്.

പുരസ്‌കാരങ്ങള്‍

ആശകള്‍ കീഴടക്കി ആശ ശരത്ത്

ദൃശ്യത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ഏഷ്യനെറ്റ് പുരസ്‌കാരവും ജയ് ഹന്ദ് പുരസ്‌കരവും

നര്‍ത്തകി എന്ന നിലയില്‍

ആശകള്‍ കീഴടക്കി ആശ ശരത്ത്

നര്‍ത്തകി എന്ന നിലയിലാണ് ആശ ആദ്യം ശ്രദ്ധിക്കപ്പെട്ടത്.1992ല്‍ ഓള്‍ ഇന്ത്യ ലവലിലില്‍ മികച്ച നര്‍ത്തകിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. മാഹാരാജ ഓഫ് ബനാറസിന് സ്വര്‍ണ മെഡല്‍ നേടി. 2006 ല്‍ കലാരത്‌ന സ്വാതി തിരുന്നാള്‍ പുരസ്‌കാരവും ഈ നര്‍ത്തകി സ്വന്തമാക്കി

കുങ്കുമപ്പൂവിലൂടെ

ആശകള്‍ കീഴടക്കി ആശ ശരത്ത്

ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന മെഗാപരമ്പരിയിലൂടെയാണ് ആശ ശരത്ത് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ഇന്ദുലേഖ, ആലാപനം, കലാതിലകം, ജാതക കഥകള്‍, മിഷേലിന്റെ സന്തതികള്‍ (ദൂരദര്‍ശന്‍), നിഴലും നിലാവും പറയുന്നത്, പൊന്നും പൂവും (അമൃത), ഡ്രീം സിറ്റി (സൂര്യ) എന്നീ സീരിയലുകളിലും അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X