ഉലകനായകനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ആശ ശരത്ത്

By Sruthi K M

ദൃശ്യത്തിന്റെ അഭിനയ മികവ് വീണ്ടും ഒന്നു കൂടി തെളിയിക്കാന്‍ ഒരുങ്ങിയ ആശ ശരത്ത് പാപനാശത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ നര്‍ത്തകിക്ക് ലഭിച്ചത് ചെറിയ ഒരു അവസരം ഒന്നു അല്ല. ദൃശ്യത്തില്‍ മലയാള സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം തകര്‍ത്ത് അഭിനയിച്ച നടിക്ക് തമിഴില്‍ ഉലകനായകന്‍ കമല്‍ ഹാസനൊപ്പം അഭിനിക്കാനാണ് അവസരം ലഭിച്ചത്.

ദൃശ്യം,വര്‍ഷം എന്നീ മെഗാ ഹിറ്റുകള്‍ക്കു ശേഷമാണ് ആശ പാപനാശത്തിനായി വേഷം ഇട്ടത്. ഈ ഭാഗ്യങ്ങള്‍ ലഭിച്ചതില്‍ അതീവ സന്തോഷത്തിലാണ് താരം. അതുമാത്രമല്ല പുള്ളിക്കാരിക്ക് പറയാനുള്ളത്. നമ്മുടെ ഉലകനായകന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം കൂടി ആ മുഖത്തില്‍ കാണാം. ഇതൊരു അപ്രതീക്ഷിത ഭാഗ്യം ആണെന്നാണ് ആശ വിശേഷിപ്പിച്ചത്. കമലിനെക്കുറിച്ച് താരത്തിന് വാ തോരാതെ പറയാനുണ്ട്. പലപ്പോഴും അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആശ പറയുന്നു.

asha-sharath

പാപനാശത്തിലും ആശ ഐപിഎസ് ഓഫീസറുടെ വേഷം തന്നെയാണ് അണിഞ്ഞത്. ഷൂട്ടിങ് ലൊക്കേഷനില്‍ കമല്‍ ഒരു സുഹൃത്തിനെപ്പോലെ ആണ് പെരുമാറിയത്. അദ്ദേഹം സെറ്റില്‍ ഞങ്ങള്‍ക്ക് ചായ വരെ കൊണ്ടു തരുമായിരുന്നു എന്നും ആശ പറയുന്നു. തമാശകള്‍ പറഞ്ഞും, മലയാളം സംസാരിക്കാന്‍ ശ്രമിച്ചും കമല്‍ തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും ആശ വ്യക്തമാക്കുന്നു.

തന്റെ തമിഴ് ഉച്ഛാരണം ശരിയാണെന്ന് പറഞ്ഞ അദ്ദേഹം തന്നോട് തന്നെ ചിത്രത്തില്‍ ഡബ്ബ് ചെയ്യണമെന്നും പറയുകയായിരുന്നു. ആ അഭിനന്ദനം ഏറെ വില കല്‍പ്പിക്കുന്നു എന്നും ആശ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X