For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ അവിടെ ഹോം ക്വാറന്റിനിലാണ്! ലോക് ഡൗണ്‍ കാലത്തെ ആശങ്കകള്‍ പങ്കുവെച്ച് ആശാ ശരത്ത്‌

  |

  മലയാളത്തില്‍ നായികയായും സഹനടിയായും തിളങ്ങിയിട്ടുളള താരമാണ് ആശാ ശരത്ത്. മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ ശേഷമാണ് ആശാ ശരത്ത് സിനിമയിലേക്ക് എത്തിയത്. സിനിമകള്‍ക്ക് പുറമെ നൃത്ത രംഗത്തും സജീവമാണ് താരം. ലോക് ഡൗണ്‍ കാലത്ത് ആശ ശരത്തും കുടുംബവും നാട്ടിലാണുളളത്. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നടി നൃത്ത പരിപാടിക്കായി നാട്ടില്‍ വന്നപ്പോഴാണ് ലോക് ഡൗണില്‍പെട്ടത്.

  ഭര്‍ത്താവും മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകള്‍ കാനഡയിലാണുളളത്. കൂടാതെ ആശയുടെ നൃത്ത വിദ്യാലയത്തിലെ ജീവനക്കാരും സുഹൃത്തുക്കളും ദുബായിലാണുളളത്. ലോക് ഡൗണ്‍ കാലത്തെ ആശങ്കകള്‍ പങ്കുവെച്ച് ആശാ ശരത് എത്തിയിരുന്നു. മനോരമ ന്യൂസിന്റെ പുലര്‍ വേളയില്‍ അതിഥിയായി എത്തിയപ്പോഴാണ് നടി സംസാരിച്ചത്.

  പത്തിരുപത്തഞ്ച് വര്‍ഷമായി ദുബായില്‍ ജീവിക്കുന്ന ആളാണ് താനെന്ന് ആശ പറയുന്നു. കൂടെ ജോലി ചെയ്യുന്ന ആളുകള്‍. സുഹൃത്തുക്കള്‍ അങ്ങനെ ഒരുപാട് പേര്‍ അവിടെ ഉണ്ട്. പിന്നെ അവിടെ കലാകാരന്മാരും സുഹൃത്തുക്കളുമൊക്കെ കുടുങ്ങി കിടക്കുകയാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ ഉത്സവത്തിന് പ്രോഗ്രാം ചെയ്യാന്‍ വന്നതായിരുന്നു ഞാന്‍. എന്റെ കൂടെ ഇവരും വന്നു.

  മറ്റൊരു മകള്‍ കാനഡയില്‍ ആണുളളത്. അതിന്റെ ആശങ്കയും വിഷമവും ഉണ്ട്. കാനഡയില്‍ സാഹചര്യം വളരെ മോശമാണ്. മകള്‍ അവിടെ ഹോം ക്വാറന്റൈനീല്‍ ആണ്. യൂണിവേഴ്‌സിറ്റികളും ഹോസ്റ്റലുമൊക്കെ അടച്ചു. ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നു. കീര്‍ത്തന എന്നാണ് അവളുടെ പേര്. ഒരു വീട്ടില്‍ മുറിയില്‍ തന്നെ ഇരിക്കുകയാണ് അവള്‍. എന്നുവരാന്‍ പറ്റും എന്നൊന്നും അറിയില്ല. എന്നാണ് വിമാനസര്‍വ്വീസ് തുടങ്ങുന്നതൊന്നും അറിയില്ല.

  വന്നാല്‍ തന്നെ യുഎഇയില്‍ ആണോ അതോ ഇന്ത്യയിലാണോ വരാന്‍ പറ്റുന്നതെന്നും അറിയില്ല. അമ്മയെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടുളള അവസ്ഥയിലാണ് കടന്നുപോകുന്നത്. ഞാന്‍ മാത്രമല്ല, എത്രയോ അമ്മമാര്‍, ഒരു മാസം ശമ്പളം കിട്ടിക്കഴിഞ്ഞാല്‍ ജീവിക്കാന്‍ മാത്രമുളള കുറച്ച് പൈസ മാറ്റിവെച്ച് ബാക്കി പൂര്‍ണമായും നാട്ടില്‍ അയയ്ക്കുന്നവരാണ് പ്രവാസികള്‍.

  പൊട്ടിക്കരഞ്ഞ് റിമി ടോമി! പിന്തുണയുമായി ആരാധകര്‍! വൈറല്‍ വീഡിയോ

  ഞങ്ങള്‍ അടക്കമുളള പ്രവാസികള്‍ അങ്ങനെയാണ്. നാട്ടില്‍ കൂടെയുളളവര്‍ക്ക് പൈസ അയച്ചുകൊടുക്കുക. അതുകൊണ്ട് തന്നെ ആരും കയ്യില്‍ പൈസ കരുതിയിട്ടുണ്ടാകില്ല. അങ്ങനെയുളളവര്‍ക്ക് സഹായം കിട്ടിയേ തീരു. ആശാ ശരത്ത് പറഞ്ഞു. ഇന്നത്തെ അവസ്ഥയില്‍ തിരിച്ചുപോകുന്നതിനെക്കുറിച്ച് വല്ലപ്പോഴുമേ ആലോചിക്കുന്നുളളു. നമ്മുടെ ജോലി, സ്ഥാപനങ്ങളുടെ അവസ്ഥ, അതൊക്കെ ഇനി എന്താകും എന്നൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ അവിടെയുളള നമ്മുടെ സഹോദരങ്ങളെ ഇവിടെ എങ്ങനെ എത്തിക്കാം എന്നതാണ് അലട്ടികൊണ്ടിരിക്കുന്നത്.

  രണ്ട് എല്‍ഇഡി ബള്‍ബ് കൂടി കുത്തിക്കേറ്റിക്കൂടെയെന്ന് കമന്റ്! കടമുടക്കമാണെന്ന് ചാക്കോച്ചന്‍

  ഞാന്‍ ലോക കേരള സഭാംഗം കൂടിയാണ്. നോര്‍ക്കയുമായും ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്‌പ്പെട്ടവര്‍, പ്രായമായവര്‍ ഇവരെയൊക്കെ ആദ്യം പരിഗണിക്കും. എന്നുകേള്‍ക്കുന്നു. ഒരുപാട് പ്രതീക്ഷയുണ്ട്. മനസിന് ഇപ്പോള്‍ സന്തോഷം തോന്നുന്നു. തൊഴില്‍ ഇല്ലാത്ത ഒരുപാട് പേര്‍ ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അങ്ങനെയുളള ആളുകള്‍ ആദ്യം വരട്ടെ, ആശ ശരത്ത് പറഞ്ഞു.

  Read more about: asha sharath coronavirus
  English summary
  Asha Sharath Says About Lockdown Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X