»   » ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ...?

ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ...?

Posted By:
Subscribe to Filmibeat Malayalam

റാണി പദ്മിനിയ്ക്ക് ശേഷം ആഷിഖ് അബു അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ്. പുതിയ ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ?, സൗബിന്‍ ഷഹീര്‍! അതെ പ്രേമത്തിലെ പി.ടി മാഷ് തന്നെ!

ചുരുങ്ങിയ കാലയളവിനുള്ളില്‍, വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ തന്റെ സാന്നിധ്യം മലയാള സിനിമയില്‍ അറിയിച്ച അഭിനേതാവാണ് സൗഭിന്‍. എന്തുകൊണ്ടും നായക വേഷത്തിന് അര്‍ഹന്‍. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

also read: ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പിടി മാഷ് പറയുന്നു

ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ...?

അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സൗബിന്‍ സിനിമയിലെത്തുന്നത്. അച്ഛന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായതുകൊണ്ട് തന്നെ ആ എന്‍ട്രി പ്രയാസമായിരുന്നില്ല. ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ സിദ്ധിഖിനെ അസോസിയേറ്റ് ചെയ്തു

ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ...?

സൗഹൃദത്തിന്റെ പുറത്താണ് സൗബിന്‍ അഭിനയത്തിലേക്ക് തിരിയുന്നത്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു അത്

ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ...?

പ്രേമമാണ് സൗബിന് കരിയര്‍ ബ്രേക്ക് നല്‍കിയതെന്ന് സംശയിക്കാതെ പറയാം. പോയവര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ചിത്രത്തില്‍ പി.ടി മാഷായി എത്തിയ സൗബിന്റെ പങ്ക് വളരെ വലുതാണ്

ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ...?

അതിന് ശേഷം ചന്ദ്രേട്ടന്‍ എവിടെയാ, ലോഹം തുടങ്ങി ചാര്‍ലി വരെ വന്നു നില്‍ക്കുന്നു സൗബിന്റെ അഭിനയ ജീവിതം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം, ചെറുതാണെങ്കിലും തന്റെ കഥാപാത്രത്തെ പ്രേക്ഷകരിലെത്തിക്കാന്‍ സൗബിന്റെ അഭിനയം സഹായമായി

ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ...?

അഷീഖ് അബുവുമായി നല്ല സൗഹൃദമാണ് സൗബിന്. ഒടുവില്‍ ആഷിഖ് സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രത്തിലും ഒരു കഥാപാത്രമായി സൗബിന്‍ എത്തിയിട്ടുണ്ട്

English summary
The most technically perfect director, Ashiq Abu's next movie will have Soubin Shahir as the male lead

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam