ഗ്യാങ്‌സ്റ്റര്‍ പോട്ടെ,മമ്മൂട്ടിയും ആഷിഖും വീണ്ടും

By Aswathi

ഏറെ കൊട്ടിഘോഷിച്ച് തിയേറ്ററിലെത്തി പൊട്ടിയപ്പോള്‍ ഊതിവീര്‍പ്പിച്ച് കാറ്റൊഴിഞ്ഞ ബലൂണിന്റെ അവസ്ഥയായിരുന്നു ഗ്യാങ്സ്റ്ററിന്. നെഗറ്റീവ് അഭിപ്രായമാണെങ്കിലും ചിത്രം ബോക്‌സോഫീസ് കീഴടക്കി മുന്നേറുകയാണ്. പോക്ക് കണ്ടിട്ട് ദൃശ്യത്തെ തോല്‍പ്പിക്കാനുള്ള പുറപ്പാടാണെന്ന് പറയാത്തവരുമില്ല. വിമര്‍ശിക്കാനും ചിത്രമൊന്ന് കാണണമല്ലോ. എല്ലാത്തിനും കാരണം അമിത പ്രതീക്ഷയായിരുന്നു.

ഇനി ഗ്യാങ്സ്റ്റര്‍ എന്തോ ആകട്ടെ. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗ്യാങ്‌സ്റ്ററിന്റെ തോല്‍വിയില്‍ നിന്ന് മമ്മൂട്ടിയും ആഷിഖ് അബുവും വീണ്ടും കൈകോര്‍ക്കുന്നു. ഗ്യാങ്‌സ്റ്റര്‍ ഒരു ത്രില്ലര്‍ ചിത്രമായിരുന്നുവെങ്കില്‍ പുതിയ ചിത്രം ഇതില്‍ നിന്നും നേരെ വിപരീതമായിരിക്കും. ഒരു രാഷ്ട്രീയ കുടുംബ ചിത്രമാണ് ആഷിഖിന്റെ മനസ്സില്‍. പുതിയ ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല.

aashiq-abu-mammootty

ഡിസാസ്റ്റര്‍ എന്നാണ് ഗ്യാങ്സ്റ്ററിന് പല പ്രേക്ഷകരും നല്‍കിയിരിക്കുന്ന പേര്. ചിത്രം ഒട്ടും നിലവാരം പുലര്‍ത്തുന്നില്ലെന്നും തിരക്കഥയും സംവിധാനവും തീരെ മോശമാണെന്നുമാണ് മിക്ക നിരൂപകരും അഭിപ്രായപ്പെടുന്നത്. ചിത്രം കണ്ടിറങ്ങിയ സാധരണക്കാരും പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തിയതിന്റെ കലിപ്പ് തീര്‍ക്കുകയാണ്.

എന്തായാലും ഇതിനുള്ള ക്ഷമാപണമായിരിക്കും പുതിയ ചിത്രം. ഇപ്പോള്‍ 'നീ മാഹീത്തെ പെമ്പീള്ളേര കണ്ട്ക്കാ' എന്ന പാട്ടിനെ ആസ്പദമാക്കി ഒരു ചിത്രമൊരുക്കാനുള്ള ആലോചനയിലാണ് ആഷിഖ്. ഭാര്യയും നടിയുമായ റിമ കല്ലിങ്കലായിരിക്കും ചിത്രത്തിലെ നായിക. വിവാഹ ശേഷം റിമ ആദ്യമായി അഭിനയിക്കുന്ന ചിത്രവും ഇതായിരിക്കും.

മംഗ്ലീഷ്, മുന്നറിയിപ്പ്, വര്‍ഷം, പത്തേമാരി എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ദേശീയ പുരസ്‌കാര ജേതാവ് സലീം അഹമദാണ് പത്തേമാരി സംവിധാനം ചെയ്യുന്നത്. മംഗ്ലീഷിലും മുന്നറിയിലും തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളിലാണ് മമ്മൂട്ടി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X