»   » മണിയന്‍പിള്ളയെ നായകനാക്കി ഇടുക്കി ഗോള്‍ഡ്

മണിയന്‍പിള്ളയെ നായകനാക്കി ഇടുക്കി ഗോള്‍ഡ്

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Ashiq Abu
ചങ്കൂറ്റം അപാരമാണ് സംവിധായകന്‍ ആഷിക് അബുവിന്. വെറും തല്ലുകൊള്ളിയായിരുന്ന ബാബുരാജിനെ കൊമേഡിയനാക്കി, സൂപ്പര്‍താരങ്ങളുടെ പിടിയില്‍ നിന്ന് മലയാള സിനിമയെ യുവാക്കളുടെ സിനിമയാക്കി... ഇപ്പോഴിതാ മറ്റൊരു ചങ്കുറപ്പുള്ള കാര്യം കൂടി ചെയ്യുന്നു. മണിയന്‍പിള്ള രാജുവിനെ നായകനാക്കി ഇടുക്കി ഗോള്‍ഡ് സംവിധാനം ചെയ്യുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചെറുകഥയെ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലറാക്കി ചെയ്യാന്‍ പോകുകയാണ് ആഷിക് അബു. 2013 ല്‍ ചിത്രം തിയേറ്ററിലെത്തും.

സുധീര്‍കുമാറിനെ മണിയണ്‍പിള്ളയാക്കിയത് ബാലചന്ദ്രമേനോന്റെ ചങ്കൂറ്റമായിരുന്നു. പ്രിയദര്‍ശന്റെ ചിത്രങ്ങളില്‍  തലകാട്ടി നടന്നിരുന്ന സുധീര്‍കുമാറിനെ കൊണ്ട് മണിണന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തില്‍ നായകവേഷം കെട്ടിച്ചു. അതോടെ കഥാപാത്രത്തിന്റെ പേരായി സുധീര്‍കുമാറിന്. തുടര്‍ന്നും നായകവേഷങ്ങള്‍ കുറച്ചൊക്കെ ലഭിച്ചെങ്കിലും ഹാസ്യനടനായി തുടരാനായിരുന്നു രാജുവിന്റെ വിധി. 1981ല്‍ ആണ് രാജു നായകനായി അരങ്ങേറിയത്. അതിനു ശേഷം ചെയ്ത 125 ചിത്രങ്ങളില്‍ തൊണ്ണൂറു ശതമാനവും ഹാസ്യവേഷങ്ങളായിരുന്നു.

ഇതിനിടെ സിനിമാ നിര്‍മാതാവായും വിജയം കണ്ടു. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, അനന്തഭദ്രം, ചോട്ടാമുംബൈ,ഒരുനാള്‍ വരും എന്നീചിത്രങ്ങളാണ് രാജു നിര്‍മിച്ചത്. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ഒറ്റയ്ക്കു താമസിക്കുന്ന പട്ടാളക്കാരന്‍ വിജയന്‍ നമ്പ്യാരില്‍ നിന്നാണ് കഥ തുടങ്ങുന്നത്. പഴയ കൂട്ടുകാരെ തേടാന്‍ അയാള്‍ പത്രത്തില്‍ പരസ്യം കൊടുത്ത് കാത്തിരിക്കുകയാണ്. ഒരാള്‍ മാത്രം അയാളെ തേടി വരുന്നു. അയാളൊരു കള്ളനായിരുന്നു. വിജയന്‍ നമ്പ്യാര്‍ അയാളില്‍ നിന്ന് പ്രചോദനം നേടി സ്വയമൊരു കള്ളനായി ഇറങ്ങുകയാണ്. വിജയന്‍ നമ്പ്യാരുടെ വേഷത്തിലാണ് രാജു അഭിനയിക്കുന്നത്.

ലാല്‍, ശങ്കര്‍, ബാബു ആന്റണി, വിജയരാഘവന്‍, രവീന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ലാലിനൊഴികെ ഇപ്പോള്‍ താരമൂല്യമുള്ള ആരുമില്ല. അവരെ നായകരാക്കി ചിത്രമൊരുക്കുക എന്നത് അപാരമായ ചങ്കൂറ്റമാണ്. ആ ശ്രമത്തിലാണ് ആഷിക് അബു. സിനിമയിലെ താരം കഥയാണെന്നു വിശ്വസിക്കുന്ന സംവിധായകനു മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ.

English summary
Screen version of Santhosh Echikkanam's 'Idukki Gold', here comes the assurance from its director Aashiq Abu. 'Idukki Gold' will feature comedy star Manianpillai Raju.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam