റിമയുമായി പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ല: ആഷിഖ് അബു
വിവാഹം കഴിഞ്ഞിട്ട് അത്രയൊന്നും ആയിട്ടില്ല. അതിനുമുമ്പേ ആഷിഖ് അബുവിനെയും റിമ കല്ലിങ്കലിനെയും പിരിക്കാന്‍ ആര്‍ക്കാ ഇത്രയും തിരക്ക്. വിവാഹം കഴിഞ്ഞ് കുറിച്ചു നാളുകള്‍ കഴിയുമ്പോഴേക്കും ആഷിഖും റിമയും പിരിയുകയാണെന്ന് ചിലര്‍ പറഞ്ഞ് പരത്തിയിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയുമായി ആഷിഖ് അബു രംഗത്തെത്തി.
പിരിയാന്‍ ഇനിയും ഒരുപാട് സമയുമുണ്ട്, റിമയുമായി എന്തായാലും ഇപ്പോള്‍ പിരിയുന്നില്ലെന്ന് ആഷിഖ് വ്യക്തമാക്കി. കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജെങ്ഷന്‍ എന്ന പരിപാടിയിലൂടെയാണ് ആഷിഖ് ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കിയത്.
വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ കഴിയുമ്പോഴേക്കും ഇത്തരം വാര്‍ത്തകള്‍ ഗോസിപ്പു കോളങ്ങളില്‍ ഇടം നേടിയിരുന്നു. ഇത്തരത്തിലള്ള വാര്‍ത്തകളെല്ലാം വായിക്കാറുണ്ട്. എന്നാല്‍ അത്തരം വാര്‍ത്തകളോട് പ്രതികരിക്കണം എന്ന് തോന്നിയിട്ടില്ലെന്നും വായിച്ചു തള്ളാറാണ് പതിവെന്നും ആഷിഖ് പറഞ്ഞു.

റിമയുമായി പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ല: ആഷിഖ് അബു
ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ വെള്ളിത്തിരയിലേക്കെത്തിയത്. മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ ആഷിഖും സംവിധായകനായി. എന്നാല്‍ ഇരുവരും ഒന്നിക്കുന്നത് 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിന്റെ വിജയം പോലെ ഇരുവരും ഒന്നായി

റിമയുമായി പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ല: ആഷിഖ് അബു
22 ഫീമെയില്‍ കോട്ടയം ഹിറ്റാകുന്നതിനൊപ്പം ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. സാള്‍ട്ട് ആന്റ് പെപ്പറിലൂടെ സംവിധായക നിരയില്‍ ഇരുത്തമുറപ്പിച്ച ആഷിഖിന്റെ അടുത്ത നേട്ടമായിരുന്നു 22 ഫീമെയില്‍ കോട്ടയം. റിമയ്ക്കും ചിത്രം നല്‍കിയ അംഗീകാരം ചെറുതൊന്നുമല്ല

റിമയുമായി പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ല: ആഷിഖ് അബു
വളരെ രഹസ്യമായിരുന്ന ഈ പ്രണയ ബന്ധവും കണ്ടുപിടിക്കാന്‍ പാപ്പരസികള്‍ക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല. ചില ചടങ്ങുകളില്‍ ഒരുമിച്ച് ഇരുവരും പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പുകള്‍ക്ക് ശക്തി കൂടി.

റിമയുമായി പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ല: ആഷിഖ് അബു
ഒടുവില്‍ ഗോസിപ്പുകള്‍ക്ക് അന്ത്യം കുറിച്ച് ഇരുവരുടെയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ തന്നെ ആരാധകരെ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് വിവാഹക്കാര്യം ആഷിഖും റിമയും ലോകത്തെ അറിയിച്ചത്.

റിമയുമായി പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ല: ആഷിഖ് അബു
ലളിതമായ ചടങ്ങുകള്‍ക്കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ വിവാഹച്ചടങ്ങുകളായിരുന്നു ആഷിഖിന്റെയും റിമയുടേയും. വ്യത്യസ്ത മതക്കാരായ ഇരുവരും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹച്ചെലവിന് വിനിയോഗിക്കേണ്ടിയിരുന്ന പണം കാന്‍രോഗികള്‍ക്ക് നല്‍കി.

റിമയുമായി പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ല: ആഷിഖ് അബു
വിവാഹം ഇരുവരുടെയും സിനിമാ ജീവിതത്തിന് ഒരു തടസ്സമായിരുന്നില്ല. വിവാഹ ശേഷമാണ് റിമ ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രം ദിലീപിനൊപ്പം ചെയ്തത്. ഇപ്പോള്‍ റിമയെ നായികയാക്കി ആഷിഖ് ഒപ്പന എന്ന ചിത്രം എടുക്കാന്‍ ഒരുങ്ങുന്നുമുണ്ട്.

റിമയുമായി പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ല: ആഷിഖ് അബു
ബന്ധം തുടങ്ങുന്നതിന് മുമ്പേ പിരിയുന്ന പാരമ്പര്യമാണ് പൊതുവെ സിനിമാ ലോകത്ത്. ആ ഗണത്തില്‍ ആഷിഖ് അബുവിനെയും റിമ കല്ലിങ്കലിനെയും പെടുത്തേണ്ട. തങ്ങള്‍ക്ക് ഇപ്പോള്‍ പിരിയാന്‍ ഉദ്ദേശമില്ലെന്ന് താരദമ്പതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications