ഒടുവില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി ആഷിക് അബു
റിലീസ് ചെയ്ത അന്നു മുതല്‍ തുടങ്ങിയതാണ് ആഷിക് അബു-മമ്മൂട്ടി ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍. ചിത്രം വളരെ മോശമാണെന്നുള്ള കമന്റുകളാണ് പൊതുവേ കൂടുതല്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റുമായി ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് സംവിധായകന്‍ ആഷിക് അബു തന്നെയാണ്.
ആഷിക് അബുവിന്റെ ഫേസ്ബുക്ക് പേജിലും മറ്റും ആളുകള്‍ അശ്ലീല കമന്റുകള്‍ ഇടുകയും ചിത്രങ്ങള്‍ പോസ്റ്റുചെയ്യുകയും വരെ ചെയ്യുന്നുണ്ട്. ഗ്യാങ്‌സ്റ്റര്‍ കണ്ട് നിരാശരായി എന്നും പറഞ്ഞാണ് പലരും ഇത്തരം കമന്റുകളിടുന്നത്. ചിത്രത്തിനെതിരെ ബോധപൂര്‍വ്വമായ കൂട്ടം ചേര്‍ന്നുള്ള ഒരു ആക്രമണം നടക്കുന്നില്ലേയെന്ന് തീര്‍ച്ചയായും സംശയം തോന്നു.

ഇത്തരം നെഗറ്റീവ് കമന്റുകളോടും അശ്ലീലങ്ങളോടും ആഷിക് ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഏപ്രില്‍ പതിനേഴോടുകൂടി ആഷിക് മൗനം വെടിയുകയും വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് ആഷിക് നെഗറ്റീവ് കമന്റുകള്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കിയിരിക്കുന്നത്.
കല്ലേറ് നല്ല കണക്കിന് നടക്കുന്ന സമയത്തും അത്ര വലിയ രാജ്യദ്രോഹമാണോ ഈ സിനിമയെന്ന് പരിശോധിക്കാനും ഈ സിനിമയിലെ ചില നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനും കുറവുകള്‍ തറന്ന മനസോടെ പറയാനും സന്മനസ് കാണിച്ച എല്ലാവരോട് നന്ദി അറിയിക്കുന്നു. തരംതാണ വെല്ലുവിളികളോട് മനപൂര്‍വ്വം തന്നെ പ്രതികരിക്കുന്നില്ല. ഞാനും മമ്മൂക്കയും ഇനിയും സിനിമകള്‍ ചെയ്യും കൂടുതല്‍ കരുത്തോടെ.....ഡെയ്ഞ്ചര്‍ ഈസ് റിയല്‍, ഫിയര്‍ ഈസ് എ ചോയ്‌സ്, ഗുഡ്‌നൈറ്റ്- ഇതാണ് ആഷിക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ്.
എന്തായാലും ചിത്രം കാണാനുള്ള ക്ഷമപോലും കാണിയ്ക്കാതെ തെറിവിളിച്ചവരെ സംബന്ധിച്ച് നല്ല മറുപടി തന്നെയാണ് ആഷിക് കൊടുത്തിരിക്കുന്നത് എന്നകാര്യത്തില്‍ സംശയമില്ല. ഒപ്പം വീണ്ടും മമ്മൂട്ടിയെ നായകനാക്കി പടം ചെയ്യുമെന്ന വെളിപ്പെടുത്തല്‍ മമ്മൂട്ടിയുടെയും ആഷിക്കിന്റെയും ആരാധകര്‍ക്ക് ഒരുപോലെ സന്തോഷം നല്‍കുകയും ചെയ്യുന്നു.


Click it and Unblock the Notifications











