ഗ്യാങ്‌സ്റ്ററിന് മുമ്പ് ഇടുക്കി ഗോള്‍ഡ്

ഗ്യാങ്സ്റ്ററിന്റെ തിരക്കഥ രചന പൂര്‍ത്തിയാവാത്തതാണ് പ്രൊജക്ട് വൈകുന്നതിന് കാരണമായിരിക്കുന്നത്. സാള്‍ട്ട് ആന്റ് പെപ്പറില്‍ കെടി മിറാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഹമ്മദ് സിദ്ദിഖിയാണ് ഗ്യാങ്സ്റ്ററിന്റെ കടലാസുജോലികള്‍ നിര്‍വഹിയ്ക്കുന്നത്. ഇതിനൊപ്പം മമ്മൂട്ടിയുടെ തിരക്കും ചിത്രം തുടങ്ങുന്നതിന് വിഘാതമായിട്ടുണ്ട്.
സാള്‍ട്ട് ആന്റ് പെപ്പറിന് വേണ്ടി പേന ചലിപ്പിച്ച ദിലീഷ് നായരും ശ്യാംപുഷ്‌ക്കരനുമാണ് ഇടുക്കി ഗോള്‍ഡിന്റെയും രചന നിര്‍വഹിയ്ക്കുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന ഇടുക്കി ഗോള്‍ഡില്‍ മണിയന്‍ പിള്ള രാജു പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കും ലാല്‍, ബാബു ആന്റണി, ശങ്കര്‍, രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇടുക്കി ഗോള്‍ഡിന് പുറമെ ഒരു മോഹന്‍ലാല്‍ പ്രൊജക്ടും ഇരട്ട തിരക്കഥാകൃത്തുക്കളെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍താരത്തിന്റെ ഡേറ്റ് ലഭ്യമാവാത്തതിനാല്‍ അടുത്ത വര്‍ഷത്തേക്ക് ഈ പ്രൊജക്ട് മാറ്റവച്ചിരിയ്ക്കുകയാണ്.


Click it and Unblock the Notifications