ആഷിക്കും റിമയും അജ്മീര്‍ ദര്‍ഗയില്‍

By Lakshmi

മലയാളത്തിന്റെ പുതിയ താരദമ്പതിമാരായ ആഷിക് അബുവും റിമ കല്ലിങ്കലും ഹണിമൂണ്‍ യാത്രയില്‍. വടക്കേ ഇന്ത്യയിലേയ്ക്കാണ് ആഷിക്കും റിമയും ഹണിമൂണിന് പോയിരിക്കുന്നത്. യാത്രക്കിടെയുള്ള ചിത്രങ്ങള്‍ രണ്ടുപേരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലരെയെങ്കിലും അമ്പരപ്പിക്കുന്ന ഒന്നാണ് ഒരു മുസ്ലീം ആരാധനാലയത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗാ സന്ദര്‍ശനത്തിനിടെ എടുത്ത ചിത്രമാണിത്.

ആഷിക്കിനെ വിവാഹം ചെയ്തതോടെ റിമ മതം മാറിയോയെന്ന് മതഭേദത്തെക്കുറിച്ച് വല്ലാതെ ചിന്തിയ്ക്കുന്നവര്‍ അമ്പരക്കും ഈ ചിത്രം കാണുമ്പോള്‍. എന്നാല്‍ സൂക്ഷിച്ച് നോക്കുമ്പോഴറിയാം മതം മാറിയ റിമയല്ല ചിത്രത്തിലുള്ളതെന്ന്. പൊതുവേ മുസ്ലീം ആരാധനാലയങ്ങളില്‍ അന്യമതക്കാര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ അജ്മീര്‍ ദര്‍ഗയില്‍ ജാതിമതഭേദമില്ലാതെയാണ് സന്ദര്‍ശനം അനുവദിക്കുന്നത്. തലപ്പാവും ഷാളുമെല്ലാമായിട്ടാണ് ആഷിക് ദര്‍ഗസന്ദര്‍ശിച്ചിരിക്കുന്നത്. ഒപ്പം ദര്‍ഗയിലെ രീതികള്‍ക്കനുസരിച്ച് റിമയും ശിരോവസ്ത്രമണിഞ്ഞിട്ടുണ്ട്. പുഷ്‌കര്‍ മേള സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും ആഷിക്കും റിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Ashiq And Rima In Ajmer Dargah

രണ്ടുപേരും തങ്ങളുടെ പ്രണയം പരസ്യമാക്കിയ സമയത്ത് പുറത്തുള്ളവര്‍ ഏറെ ചര്‍ച്ച ചെയ്ത കാര്യങ്ങളിലൊന്ന് വിവാഹത്തിന് മുമ്പ് ആര് മതം മാറുമെന്നതായിരുന്നു. റിമ മതംമാറി മുസ്ലീമാകുമെന്നായിരുന്നു പലരും പടച്ചുവിട്ട കഥകള്‍. എന്നാല്‍ കുടുംബത്തിന്റെ അംഗീകാരത്തോടെ വിവാഹിതരായ രണ്ടുപേരും തങ്ങള്‍ക്ക് ഭാവിയില്‍ മതംമാറാനുള്ള പദ്ധതികളൊന്നുമില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X