തരിശുപാടത്ത് കൃഷിയിറക്കാന്‍ ആഷിക്കും റിമയും

By Lakshmi

മലയാളചലച്ചിത്രലോകത്തെ പുതുനിരസംവിധായകരില്‍ സ്വന്തമായൊരു സ്‌റ്റൈലുമായി നിലയുറപ്പിച്ച സംവിധായകനാണ് ആഷിക് അബു. ആഷിക് സംവിധാനം ചെയ്ത ഏത് ചിത്രമെടുത്താലും അതില്‍ എന്തെങ്കിലുമൊക്കെ പ്രത്യേകത കണ്ടെത്താന്‍ കഴിയും. ഇതുപോലെതന്നെയാണ് റിമയും, മികച്ച നായികയെന്ന പേര് സ്വന്തമാക്കാന്‍ അല്‍പം വൈകിയെങ്കിലും റിമയുടെ അഭിനയത്തിനും അവതാരകയായിട്ടാണെങ്കില്‍ അതിനും എന്തിന് വസ്ത്രധാരണത്തില്‍വരെ ഒരു റിമ സ്റ്റൈല്‍ ഉണ്ട്.

ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പ്രണയിയ്ക്കുകയും പിന്നാലെ വിവാഹം ചെയ്യുകയും ചെയ്തപ്പോള്‍ അതിനുമുണ്ടായി വ്യത്യസ്തത. ഇപ്പോഴിതാ ആര്‍ഭാഢങ്ങള്‍ മാറ്റിവച്ച വിവാഹത്തിന് പിന്നാലെ ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പുതിയതലമുറിയെ കൃഷിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനായി നടക്കുന്ന കര്‍ഷക മുന്നേറ്റത്തിന്റെ മുന്‍നിരയിലെത്തിയിരിക്കുകയാണ് ഇവരിപ്പോള്‍. ആലുവ അമെയ തരിശുപാടത്ത് കൃഷിയിറക്കാനാണ് ആഷിക്കും റിമയും ഒന്നിച്ചെത്തിയത്.

Ashiq Abu and Rima

കേരള കര്‍ഷക സംഘം കിഴക്കമ്പലം വിഷന്‍ ട്വന്റി ട്വന്റിയുടെ സഹായത്തോടെ ഇരുന്നൂറോളം ഏക്കര്‍ തരിശു പാടത്താണ് കൃഷിയിറക്കുന്നത്. കൃഷിയുടെ ആദ്യഘട്ടത്തിന്റെ ഉത്ഘാടനം ആഷിക്കും റിമയും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുകയാണ്. സിനിയിലെ പുത്തന്‍ ദമ്പതിമാര്‍ ചളിയിലിറങ്ങി ഞാറുനട്ടപ്പോള്‍ നാട്ടുകാര്‍ക്കും ആവേശം.

പുതു തലമുറയെ കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം അറിയിക്കുന്നതായിരിക്കും തന്റെ അടുത്ത സിനിമയെന്ന് സംഭവസ്ഥലത്തുവച്ച് ആഷിക് പറഞ്ഞു. കുട്ടിക്കാലത്തെ കൃഷി ഓര്‍മ്മകള്‍ റിമയും കര്‍ഷകരുമായി പങ്കുവെച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X