»   » ആഷികിന്റെയും റിമയുടെയും രക്ഷിതാക്കള്‍ ഒന്നിച്ച്

ആഷികിന്റെയും റിമയുടെയും രക്ഷിതാക്കള്‍ ഒന്നിച്ച്

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും തമ്മിലുള്ള പ്രണയബന്ധം ചില്ലറ വാര്‍ത്തകള്‍ക്കൊന്നുമല്ല ഇടവെച്ചിട്ടുള്ളത്. ഇവര്‍ വിവാഹിതരായെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഒടുക്കം എല്ലാ സംശയങ്ങളും തീര്‍ക്കുന്നവിധത്തില്‍ തങ്ങള്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും രണ്ടുപേരും വെളിപ്പെടുത്തി.

ഇവരിതു പറഞ്ഞുകഴിഞ്ഞും ചോദ്യങ്ങളുയര്‍ന്നു. ആഷിക് മുസ്ലീമും റിമ ഹിന്ദുവും ആയതുകൊണ്ടുതന്നെ മതപരമായ പ്രശ്‌നങ്ങളും മതം മാറ്റവുമെല്ലാമായിരുന്നു പിന്നത്തെ ചര്‍ച്ചകള്‍. ആരു മതം മാറും എന്നത് സംബന്ധിച്ച് പലരും കഥകള്‍ മെനഞ്ഞു. ഒടുവില്‍ മതം മാറ്റിമില്ലെന്ന് രണ്ടുപേരും പ്രഖ്യാപിച്ചു. പിന്നീട് കുടുംബങ്ങള്‍ സമ്മതിച്ചുകൊണ്ട് വിവാഹം നടക്കുമോയെന്നതായി അടുത്ത ചോദ്യം. ഇതിന് ഉത്തരമെന്നോണം ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ മാതാപിതാക്കളും റിമയുടെ മാതാപിതാക്കളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണത്.

Parents of Aashiq Abu and Rima Kallingal

ആഷിക്ക് പോസ്റ്റ് ചെയ്ത ഫോട്ടോ പിന്നീട് റിമയും ഷെയര്‍ ചെയ്തു. ഫോട്ടോയില്‍ നാലുപേരും സന്തോഷത്തോടൂകുടിത്തന്നെയാണ് പോസ് ചെയ്തിരിക്കുന്നതെന്നകാര്യം വ്യക്തമാണ്. ഈ ഫോട്ടോയോടെ രണ്ടുപേരുടെയും കുടുംബം ഇവരുടെ ബന്ധത്തിന് എതിരാണെന്ന തരത്തിലുള്ള കഥകളുടെ മുനയൊടിഞ്ഞിരിക്കുകയാണ്. എന്തായാലും ഈ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ റിമയുമായുള്ള പ്രണയത്തിന്റെ പേരില്‍ ആഷിക്കിന് ഏറെ ആശംസകളും അഭിനന്ദനങ്ങളും ലഭിച്ചിരിക്കുകയാണ്.

ബുദ്ധിപരമായി ചിത്രങ്ങളൊരുക്കുന്ന ഈ യുവസംവിധായകന് ബുദ്ധിപരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനറിയാമെന്ന് ചിന്തിക്കാന്‍ കഴിയാത്തവരുടെ മുഖം എന്തായാലും ഈ ഫോട്ടോ കണ്ടതോടെ ആകെയൊന്ന് വിളറിക്കാണുമെന്നകാര്യമുറപ്പാണ്.

English summary
A photograph of the parents of the hottest couple in Mollywood, Aashiq Abu and Rima Kallingal, posing together has been receiving a lot of attention on social networking site.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam