നിന്റെ പിറകില്‍ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിക്കിഷ്ടം
'അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകന്‍' എന്ന ഡയലോഗ് പറഞ്ഞുകൊണ്ട് വെള്ളിത്തിരയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാനാണ് ബാംഗ്ലൂര്‍ ഡെയ്‌സില്‍ കാമുകിയോട് 'നിന്റെ പിറകില്‍ നടക്കാനല്ല, നിന്റെയൊപ്പം നടക്കാനാണ് എനിക്കിഷ്ടം' എന്ന് പറയുന്നത്. ഇതുപോലെ ഉസ്താദ് ഹോട്ടലിലെ 'നിനക്കൊന്നും അമ്മയും പെങ്ങമ്മാരും ഇല്ലേഡ' എന്ന ചോദ്യവും ഹിറ്റായിരുന്നു.
പക്ഷെ ഇപ്പോള്‍ വിഷയം ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ഡയലോഗുകളല്ല. അത് ഉപയോഗിക്കേണ്ടിടത് എങ്ങനെ ഉപയോഗിച്ചു എന്നുള്ളതാണ്. മലയാളത്തിലെ ലേറ്റസ്റ്റ് താരജോഡികളിലൊരാളായ ആഷിഖ് അബു- റിമ കല്ലിങ്കല്‍ ഫോട്ടോയ്ക്ക് ഫേസ്ബുക്കില്‍ വന്ന ക്യാപ്ഷനെ കുറിച്ചാണ് പറയുന്നത്.

റിമയുടെ പിറകില്‍ ആഷിഖ് നടക്കുന്നതാണ് ഫോട്ടോ. പിറകില്‍ ആഷിഖിനെ അല്പം ബഌറായാണ് കാണിക്കുന്നത്. 'നിന്റെ പിന്നാലെ നടക്കാനല്ല നിന്റെ ഒപ്പം നടക്കാനാണ് എനിക്കിഷ്ടം' എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. ചിത്രത്തിന് ഫേസ്ബുക്കില്‍ ധാരാളം കമന്റുകളും ലൈക്കുകളും വന്നിട്ടുണ്ട്.


Click it and Unblock the Notifications