»   » ആഷിഖ്-റിമ വിവാഹത്തിന് ആര്‍ഭാടങ്ങളില്ലാത്ത തിളക്കം

ആഷിഖ്-റിമ വിവാഹത്തിന് ആര്‍ഭാടങ്ങളില്ലാത്ത തിളക്കം

Posted By:
Subscribe to Filmibeat Malayalam

കാക്കനാട്: ആഘോഷങ്ങള്‍ ഒഴിവാക്കി സംവിധായകന്‍ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും വിവാഹിതരായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12. 30തോടെ തൃക്കാക്കര റജിസ്റ്റര്‍ ഓഫീസില്‍ പി രാജീവ് എംപിയുടെ ഔദ്യോഗിക വാഹനത്തിലെത്തിയ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സന്നിഹിതരായത്. വിവാഹവാര്‍ത്തയറിഞ്ഞ് ഇരുവരുടെയും ആരാധകരും രജിസ്റ്റര്‍ ഓഫീസിലെത്തിയിരുന്നു. മണിയന്‍പിള്ള രാജുവും നിര്‍മ്മാതാവ് എം രഞ്ജിത്തും മാത്രമാണ് സിനിമാ മേഖലയില്‍ നിന്നുള്ള പ്രശസ്തര്‍.

Rima Ashiq

സ്വര്‍ണാഭരണങ്ങളോ തിളക്കമുള്ള വസ്ത്രങ്ങളോ ഒന്നുമില്ലാതെ തികച്ചും ലളിതമായിരുന്നു വിവാഹം. പന്ത്രണ്ടേ മുക്കാലോടെ വിവാഹം രജിസ്റ്റര്‍ ചെയ്ത ഇരുവരും പരസ്പരം രക്തപുഷ്പങ്ങളണിയിച്ച് വിവാഹച്ചടങ്ങ് പൂര്‍ത്തിയാക്കി.

ആഘോഷങ്ങളൊഴിവാക്കി വിവാഹച്ചെലിവിന് വിനിയോഗിക്കാന്‍ വച്ചിരുന്ന പണം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞവാക്ക് ഇരുവരും കഴിഞ്ഞ ദിവസം തന്നെ പാലിച്ചിരുന്നു. എറണാകുളം കാന്‍സര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്ക് പത്ത് ലക്ഷത്തിന്റെ ചെക്ക് കൈമാറി.

വിവാഹം രജിസ്റ്റര്‍ ചെയ്ത് ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സെന്ററിലെ വിരുന്നിന് പങ്കെടുക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അത് ഓഴിവാക്കി ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങി.

English summary
Malayalam film director, Aashiq Abu, and Malayalam film actress Rima Kallingal have tied the knot after much speculation and rumours. They registered their marriage at 12.30 at the Thrikakkara Registrar Office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam