»   » ആഷിക്-റിമ വിവാഹം അടുത്തവര്‍ഷം

ആഷിക്-റിമ വിവാഹം അടുത്തവര്‍ഷം

Posted By:
Subscribe to Filmibeat Malayalam

ഏറെ നാള്‍ ആളുകളില്‍ കൗതുകം ജനിപ്പിച്ചശേഷം ഒടുവില്‍ സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇവര്‍ വിവാഹിതരായി എന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹം കഴിഞ്ഞിട്ടില്ലെന്നും പ്രണയത്തിലാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവരുടെ വിവാഹം അടുത്തവര്‍ഷമുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. റിമ തന്നെയാണ് തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ ആഷിക് അബു റിമയോടുള്ള തന്റെ പ്രണയം പരസ്യപ്പെടുത്തിയത് സിനിമാ ലോകത്ത് വലിയ അതിശയമുണ്ടാക്കിയിരന്നു.

Rima Kallingal and Ashiq Abu

റിമയുടെ കാര്യത്തിലാണെങ്കില്‍ ആഷിക്കിനെ റിമയുടെ കാമുകന്റെ സ്ഥാനത്ത് ഗോസിപ്പുകാരൊന്നും സങ്കല്‍പ്പിച്ചിരുന്നില്ല. സിനിമയ്ക്ക് പുറത്ത് തനിയ്‌ക്കൊരു പ്രണയമുണ്ടെന്ന റിമയുടെ പഴയ പ്രസ്താവനയും വിശ്വസിച്ചിരുന്നതിനാല്‍ത്തന്നെ ആരും റിമയ്ക്ക് പിന്നാലെ പോയതുമില്ല. അഥുകൊണ്ടുതന്നെ ഏറെനാള്‍ മുമ്പേതുടങ്ങിയ ഇവരുടെ പ്രണയം പരസ്യമാകാന്‍ കുറേക്കാലമെടുത്തു.

കൊച്ചി ബിനാലെയുള്‍പ്പെടെയുള്ള വേദികളില്‍ ഇവര്‍ ഒരുമിച്ചെത്തുകയും, എന്തിനും ആഷിക്കിനെ പ്രശംസിക്കുന്നതരത്തില്‍ റിമ സംസാരിക്കുകയും ചെയ്തതോടെയാണ് ആര്‍ക്കൊക്കെയേ സംശയമുദിച്ചത്. എന്തായാലും ഗോസിപ്പുകള്‍ക്കും ഇല്ലാക്കഥകള്‍ക്കും അധികം സാധ്യത കൊടുക്കാതെ രണ്ടുപേരും കാര്യങ്ങള്‍ പരസ്യമാക്കുകയും ചെയ്തു.

English summary
Rima Kallingal said that she and Ashiq Abu are going to tie the marital knot soon, mostly by next year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam