ആഷിക്കും റിമയും ദുബയിലെത്തി ഗ്യാങ്സ്റ്റര്‍ കണ്ടു

By Lakshmi

ഈയിടെ മമ്മൂട്ടി നായകനായി എത്തിയ ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രം പോലെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരു ചിത്രമുണ്ടാകില്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം പ്രതീക്ഷിച്ച വിജയവും നേടിയിട്ടില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍. ഈ ചിത്രമെടുത്തതിന്റെ പേരില്‍ സംവിധായകന്‍ ആഷിക് അബുവിനും വിമര്‍ശനവും തെറിയും കേള്‍ക്കേണ്ടിവന്നു. ഫേസ്ബുക്കിലും മറ്റും ആളുകള്‍ അതിരുകടന്ന വിമര്‍ശനമാണ് ഗ്യാങ്സ്റ്ററിനെതിരെ നടത്തിയിരുന്നത്.

ഇതിനിടെ തന്റെ ചിത്രം കാണാന്‍ ആഷിക് അബു ഭാര്യ റിമ കല്ലിങ്കലിനൊപ്പം ദുബയില്‍ പോയെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, തിരക്കഥാകൃത്ത് അഹമ്മദ് സിദ്ദിഖ്, ശ്യാം പുഷ്‌കര്‍ എന്നിവരുമുണ്ടായിരുന്നു.

Ashiq and Rima

ദുബയിലെ ഗലേറിയയില്‍ ഗ്യാങ്സ്റ്ററിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആഷിക്കും സംഘവും ദുബയിലെത്തിയത്. കേരളത്തില്‍ വമ്പന്‍ വിമര്‍ശനമാണ് നേരിട്ടതെങ്കിലും ദുബയിലെ പ്രേക്ഷകര്‍ ഗ്യാങ്സ്റ്ററിന് മികച്ച സ്വീകരണം തന്നെയാണ് നല്‍കിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.

ഗ്യാങ്സ്റ്ററിന്റെ പ്രദര്‍ശനത്തിന് മമ്മൂട്ടി വരുമെന്ന് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം എത്താതിരുന്നത് ദുബയിലെ ആരാധകരില്‍ നിരാശയുണ്ടാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X