»   » അങ്ങിനെ റിമ ആഷിഖിന് സ്വന്തം

അങ്ങിനെ റിമ ആഷിഖിന് സ്വന്തം

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ ആ പ്രണയത്തിന് സാഫല്യമാകുന്നു. റിമ കല്ലിങ്കല്‍ ഇന്ന് (വെള്ളിയാഴ്ച) സംവിധായകന്‍ ആഷിഖ് അബുവിന് സ്വന്തമാകും. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹം. ലളിതമായ രീതിയിലുള്ള ചടങ്ങുകളിലൂടെ പരസ്പരം സ്വന്തമാകുന്ന ജോഡികള്‍ വിവാഹച്ചെലവിന്റെ തുക കഴിഞ്ഞ ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് കൈമാറി.

ലളിതമായി നടക്കുന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത് റിമ കല്ലിങ്കില്‍ അഭിനയിച്ച 22 ഫീമയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ഈ പ്രണയം മൊട്ടിട്ടത്. വ്യത്യസ്ത മതക്കാരയതു കാരണം വിവാഹമില്ലെന്ന് ആദ്യമൊക്കെ വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് ഇരുവരുടെയും മാതാപിതാക്കള്‍ പച്ചക്കൊടി കാട്ടിയതോടെ പ്രണയം വിവാഹത്തിന് വഴിമാറുകയായിരുന്നു.

ആഷിഖ് -റിമ വിവാഹം ഇന്ന്

നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനത്തിലാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും പരസ്പരം സ്വന്തമാകുന്നത്.

ആഷിഖ് -റിമ വിവാഹം ഇന്ന്

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ഇരുവര്‍ക്കുമിടയിലെ പ്രണയം മൊട്ടിട്ടത്.

ആഷിഖ് -റിമ വിവാഹം ഇന്ന്

പ്രണയത്തിന് വേദിയായ ഈ ചിത്രത്തിന് റിമയ്ക്ക് മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡും സിമ അവാര്‍ഡും തുടങ്ങി നിരവധി ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. ആഷിഖിനാകട്ടെമികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു

ആഷിഖ് -റിമ വിവാഹം ഇന്ന്

മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട റിമ ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വന്നത്. പിന്നീട് നീലത്താമര, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങലിലൂടെ ശ്രദ്ധിക്കപ്പെട്ടു. സിറ്റി ഓഫ് ഗോഡ്, ഇന്ത്യന്‍ റൂപ്പീ തുടങ്ങിയ ചിത്രങ്ങളിലൂടെ ബ്രേക്ക് കിട്ടി.

ആഷിഖ് -റിമ വിവാഹം ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡാഡിക്കൂളാണ് ആദ്യ ചിത്രം. അത് അത്രവിജയം കണ്ടില്ലെങ്കിലും രണ്ടാമത്തെ ചിത്രമായ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍ നിര സംവിധായകരുടെ പാട്ടികയിലേക്ക് ആഷിഖും നടന്നുകയറി

ആഷിഖ് -റിമ വിവാഹം ഇന്ന്

ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ വ്യത്യസ്ത മതക്കാരാണെന്നും അത്‌കൊണ്ട് ബന്ധുക്കള്‍ എതിരുനില്‍ക്കുന്നെന്നുമായിരുന്നും റിപ്പോര്‍ട്ടുകള്‍ വന്നിിരുന്നു. എന്നാല്‍ ആഷിഖ് തന്റ ഫേസ് ബുക്കിലൂടെ ഇരുവരുടെയും മാതാപിതാക്കള്‍ ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് വിവാഹക്കാര്യം അറിയിച്ചു.

ആഷിഖ് -റിമ വിവാഹം ഇന്ന്

പതിവ് സെലിബ്രേറ്റികളില്‍ നിന്ന് മാറി ആഷിഖും അബുവും റിമയും ഇവിടെ വ്യത്യസ്തരാകുകയാണ്. ലളിതമായ രീതിയില്‍ പരസ്പരം സ്വന്തമാകുന്ന ഇരുവരും തങ്ങളുടെ വിവാഹച്ചെലവിന്റെ തുകയായ 10ലക്ഷം രൂപ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി.

ആഷിഖ് -റിമ വിവാഹം ഇന്ന്

മാതൃകപരമായ വിവാഹം ജനങ്ങളില്‍ എത്തിച്ച ആഷിഖിനും റിമയിക്കും മുന്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെയും മോഹന്‍ലാലിന്റെയും തുടങ്ങി നിരവധി പേരുടെ പ്രശംസകള്‍ പ്രവാഹമായി ഒഴുകി.

ആഷിഖ് -റിമ വിവാഹം ഇന്ന്

ഇന്നാണ് ആ കല്യാണം. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹം.

ആഷിഖ് -റിമ വിവാഹം ഇന്ന്

എറണാകുളം കാന്‍സര്‍ സെന്ററില്‍ 10 ലക്ഷത്തിന്റെ ചെക്ക് മാറി ഇരുവരും തങ്ങളുടെ വിവാഹം അവര്‍ക്കൊപ്പം ആഘോഷിക്കുന്നു

English summary
Director Ashiq Abu and Actress Rima Kallingal, who will be entered wedlock today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam