»   » ജാതിപ്പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല, പാര്‍വ്വതിയെ പിന്തുണച്ച് ആഷിക് അബു

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല, പാര്‍വ്വതിയെ പിന്തുണച്ച് ആഷിക് അബു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ വേറെയും പാര്‍വ്വതികള്‍ ഉള്ളതു കൊണ്ടാണ് പലരും പാര്‍വ്വതിയെ മേനോന്‍ ചേര്‍ത്ത് വിളിക്കുന്നത്. എന്നാല്‍ മേനോന്‍ ചേര്‍ത്ത് വിളിയ്ക്കുന്നതില്‍ തനിയ്ക്ക് താല്പര്യമില്ലെന്ന് നടി പാര്‍വ്വതി പറയുന്നു. കോഴിക്കോട് വച്ച് നടന്ന ഒരു പൊതുപരിപാടിയില്‍ വച്ചാണ് പാര്‍വ്വതി ഇങ്ങനെ പറയുന്നത്.

തന്റെ യഥാര്‍ത്ഥ പേര് പാര്‍വ്വതി എന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ തെറ്റായ പേരിലാണ് അറിയപ്പെടുന്നതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പാര്‍വതിയുടെ ജാതിപ്പേരിനെ ചൊല്ലിയുള്ള ഈ വാര്‍ത്ത ഇപ്പോള്‍ സംവിധായകന്‍ ആഷിക് അബു തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് പാര്‍വ്വതിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നു.

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല, പാര്‍വ്വതിയെ പിന്തുണച്ച് ആഷിക് അബു

പാര്‍വതി എന്നാണ് തന്റെ പേര്. മേനോന്‍ എന്ന് ചേര്‍ത്ത് വിൡക്കുന്നത് തനിയ്ക്ക് ഇഷ്ടമല്ല. അതുക്കൊണ്ട് തന്നെ മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും തന്നെ സഹായിക്കണെമന്ന് പാര്‍വ്വതി പറയുന്നു.

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല, പാര്‍വ്വതിയെ പിന്തുണച്ച് ആഷിക് അബു

സിനിമയില്‍ വേറെയും പാര്‍വ്വതി എന്ന് പേരുള്ള നടികള്‍ ഉള്ളത് കൊണ്ടാവണം തന്നെ മേനോന്‍ ചേര്‍ത്ത് വിളിക്കുന്നത്.

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല, പാര്‍വ്വതിയെ പിന്തുണച്ച് ആഷിക് അബു

പത്ത് വര്‍ഷത്തോളമായി താന്‍ തെറ്റായ പേരിലാണ് അറിയപ്പെടുന്നത്. ജാതിപ്പേരില്‍ അറിയപ്പെടാന്‍ തനിയ്ക്ക് താല്പര്യമില്ല- പാര്‍വ്വതി.

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല, പാര്‍വ്വതിയെ പിന്തുണച്ച് ആഷിക് അബു

താന്‍ തെറ്റായ പേരില്‍ അറിയപ്പെടുന്നത് മാധ്യമങ്ങളുടെയും സിനിമാക്കാരുടെയും സഹായം തനിയ്ക്ക് വേണമെന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. ഇപ്പോഴിതാ ആഷിക് അബു പാര്‍വ്വതിയ്ക്ക് പിന്തുണുമായി എത്തിയിരിക്കുന്നു.

English summary
Ashique Abhi support parvathi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam