»   » റാണി പത്മിനിക്ക് ശേഷമാണ് ദിലീപിന് നീരസം തോന്നിയത്, കാരണം മഞ്ജു വാര്യരോ? തുറന്നടിച്ച് ആഷിക് അബു

റാണി പത്മിനിക്ക് ശേഷമാണ് ദിലീപിന് നീരസം തോന്നിയത്, കാരണം മഞ്ജു വാര്യരോ? തുറന്നടിച്ച് ആഷിക് അബു

Posted By: Nihara
Subscribe to Filmibeat Malayalam
ദിലീപിന് ആഷിഖ് അബുവിനോട് നീരസം തോന്നാന്‍ കാരണം ഇതാണ് | Filmibeat Malayalam

പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമണത്തിന് ഇരയായത്. സിനിമയിലെ ക്ലൈമാക്‌സിനെപ്പോലും വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റാണ് സംഭവമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കി വനിതാ താരങ്ങള്‍ കൂടെ നിന്നപ്പോള്‍ മുന്‍നിര താരങ്ങളും സംവിധായകരും ഉള്‍പ്പടെയുള്ളവര്‍ സംഭവവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെയാണ് പിന്തുണയ്ക്കുന്നത്.

മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച ആ മുത്തശ്ശി വെള്ളിത്തിരയിലേക്ക്, ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ അനുഗ്രഹം!

നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം കഴിയുന്ന കങ്കണയെ മകളായി കാണാനോ? പൊട്ടിത്തെറിച്ച് സറീനാ വഹാബ്

ദിലീപിനെ അനുകൂലിച്ച് പ്രമുഖ സംവിധായകരും താരങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടി ആക്രമണത്തിന് ഇരയായതിനു പിന്നിലെ സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്നാണ് ആരാധകരും പറയുന്നത്. ഈ സംഭവത്തിന് ദിലീപിന് പങ്കില്ലെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

മോസ് ആന്‍ ക്യാറ്റ് ലൊക്കേഷനില്‍ വെച്ച് ദിലീപുമായി ഉടക്കി, പ്രതികാരമായി തന്‍റെ അവസരം മുടക്കി

അന്നേ കരിഓയില്‍ ടാങ്കില്‍ വീണതാണ് ശ്രീനിവാസന്‍, ഇപ്പോ ജീവിതത്തിലും അതാവര്‍ത്തിച്ചു!

ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ ലേഖനം എഴുതിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ ലേഖനം വ്യപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെതിരെ സംവിധായകന്‍ ആഷിക് അബുവും രംഗത്തെത്തിയിരുന്നു. ശ്രീനിവാസന്റെ നിലപാടുകളോടും സംവിധായകന്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഷിക് അബുവിന്റെ പഴയൊരു പോസ്റ്റ് ദിലീപ് ആരാധകര്‍ കുത്തിപ്പൊക്കിയത്. ഇതിനൊക്കെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

ദിലീപ് അനുകൂലികള്‍ക്കെതിരെ വിമര്‍ശനം

ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സെബാസ്റ്റ്യന്‍ പോളിനെയും നടന്‍ ശ്രീനിവാസനെയും വിമര്‍ശിച്ച് ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയായാണ് ദിലീപിന്റെ ആരാധകര്‍ പഴയ പോസ്റ്റ് ചൂണ്ടിക്കാണിച്ച് വിമര്‍ശനം ഉയര്‍ത്തിയത്.

നിലപാടുകളിലെ മാറ്റത്തെക്കുറിച്ച് വിമര്‍ശനം

നടന്‍ ഷൈന്‍ ടോം ചാക്കോയെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത സംഭവമായി ബന്ധപ്പെട്ട് ആഷിക് അബു, റിമ എന്നിവരുടെ പേരും ഉള്‍പ്പെടുത്തി ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു. ആ സമയത്ത് സ്വീകരിച്ച നിലപാടുകളില്‍ നിന്നും വ്യത്യസ്തനാവുകയാണോ താങ്കള്‍ എന്ന വിമര്‍ശനമാണ് ദിലീപ് ഫാന്‍സ് സെക്രട്ടറി ഉയര്‍ത്തിയത്.

ചുട്ട മറുപടിയുമായി ആഷിക് അബു

നിലപാടുകളില്‍ വ്യക്തത വരുത്തിയാണ് ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. താനും ദിലീപും തമ്മില്‍ ഒരു തരത്തിലുള്ള പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് തന്നോട് വൈരാഗ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഒരു സിനിമ പുറത്തിറങ്ങിയതിന് ശേഷമാവാം എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

മഹാരാജാസിലെ സുഹൃത്തുക്കള്‍

എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട കലാലയങ്ങളിലൊന്നായ മഹാരാജാസിലാണ് ദിലീപും ആഷിക് അബുവും പഠിച്ചത്. മലയാള സിനിമയിലെ നിരവധി പേര്‍ ആ കോളേജില്‍ പഠിച്ചവരാണ്. ദിലീപിനെയും അദ്ദേഹത്തിന്റെ അനുജന്‍ അനൂപിനെയും അവിടെ വെച്ചേ അറിയാമെന്നും ആഷിക് അബു പറയുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഇറങ്ങിയപ്പോള്‍

ദിലീപും കാവ്യാ മാധവനും നായികാ നായകന്‍മാരായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമ പുറത്തിറങ്ങിയ സമയത്ത് അത് തിയേറ്ററില്‍ നിന്നും ഹോള്‍ഡ് ഓവര്‍ ആവുന്ന അവസ്ഥയില്‍ മഹാരാജാസില്‍ നിന്നും കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തിയേറ്ററുകളിലെത്തിയിരുന്നു. ഫാന്‍സ് അസോസിയേഷനുകളൊക്കെ രൂപപ്പെടുന്നതിന് മുന്‍പുള്ള കാലമായിരുന്നു അത്.

സിനിമയുമായി ബന്ധമില്ലായിരുന്നു

സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്ന ആ സമയത്ത് തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് ദിലീപിന് നല്‍കിയത്. മുന്‍ മഹാരാജാസുകാരനോടുള്ള സ്‌നേഹമായിരുന്നു അദ്ദേഹത്തോടുണ്ടായിരുന്നത്.

എല്ലാവിധ പിന്തുണയും നല്‍കിയിട്ടുണ്ട്

തങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കുമായി എല്ലാ തരത്തിലുള്ള പിന്തുണയും ദിലീപ് തങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. യൂത്ത് ഫെസ്റ്റിവലിന് പിരിവ് തരാറുണ്ട്. ചടങ്ങുകളില്‍ അതിഥിയായും അദ്ദേഹം എത്താറുണ്ട്.

ഒരേ ഗുരുവിന്റെ ശിഷ്യന്‍മാരായി

വ്യത്യസ്ത കാലഘട്ടത്തില്‍ സിനിമയിലെത്തിയവരാണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യരാണ് താനും ദിലീപും എന്ന് സംവിധായകന്‍ പറയുന്നു.

നീരസം തോന്നിയിട്ടുണ്ടെങ്കില്‍

തന്റെതായ നിലയില്‍ സിനിമയില്‍ വ്യക്തമിമുദ്ര പതിപ്പിച്ച സംവിധായകനാണ് ആഷിക് അബു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുള്ളത്. ദിലീപിന് തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിക്ക് ശേഷമായിരിക്കും.

റാണി പത്മിനിയോടുള്ള നീരസം

രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു രാണി പത്മിനിയിലേത്. റിമ കല്ലിങ്കലും മഞ്ജുവും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയ്ക്ക് ശേഷം ദിലീപിന് തന്നോട് നീരസം തോന്നിയിട്ടുണ്ടാവും എന്ന് ആഷിക് അബു പറയുന്നു.

മാനുഷികമായ നീരസം

ആ സിനിമയ്ക്ക് ശേഷം ദിലീപിന് തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് മാനുഷികമാണെന്നും അതിനെ മാനിക്കുന്നുവെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ എതിര്‍ക്കപ്പെടും

നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ല. മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ എതിര്‍ക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

English summary
Ashique Abu's response on Dileep followers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam