ആശ്രിത ഷെട്ടിയെ സ്വന്തമാക്കി ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ! വിവാഹചിത്രങ്ങള്‍ പുറത്ത്
താരവിവാഹങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍. മലയാളത്തിലെ താരപുത്രി പുത്രന്മാരെല്ലാം അടുത്തിടെയാണ് വിവാഹിതയരായത്. ഇപ്പോഴിതാ നടി ആശ്രിത ഷെട്ടിയുടെ വിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയുമായിട്ടുള്ള ആശ്രിതയുടെ വിവാഹം ഇന്നാണ് നടന്നത്. മുംബൈയില്‍ വെച്ചായിരുന്നു താരവിവാഹം.
ഞായാറഴ്ച തമിഴ്‌നാടിനെതിരെ നടന്ന സെയ്ദ് മുസ്താഗ് അലി ടൂര്‍മെന്റില്‍ വിജയിച്ചതിന് പിന്നാലെ മീഡിയയോട് സംസാരിക്കാവേയാണ് താന്‍ നാളെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം മനീഷ് പാണ്ഡെ വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. പരാമ്പരാഗതമായി മതാചാര പ്രകാരമായിരുന്നു വിവാഹം.

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയായ നടിയും മേഡലുമാണ് ആശ്രിത ഷെട്ടി. തുളു ഭാഷ ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടായിരുന്നു ആശ്രിത രംഗത്ത് എത്തുന്നത്. പിന്നീട് തമിഴില്‍ മൂന്നോളം സിനിമകളിലും അഭിനയിച്ചിരുന്നു. നാന്‍ താന്‍ സിവ എന്നൊരു ചിത്രമാണ് ആശ്രിതയുടേതായി വരാനിരിക്കുന്നത്.
2015 ലാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ മനീഷ് പാണ്ഡെ അരങ്ങേറ്റം നടത്തുന്നത്. 23 ഏകദിനങ്ങളിലും 31 ട്വന്റി 20 മത്സരങ്ങളിലും താരം ജഴ്‌സി അണിഞ്ഞു. വിജയ് ഹസാരെ ട്രോഫിയില്‍ രണ്‍വേട്ടയില്‍ കേരളത്തില്‍ വിഷ്ണു വിനോദിന് പിന്നില്‍ രണ്ടാമതാണ് പാണ്ഡ.


Click it and Unblock the Notifications











