അച്ഛന്റെ പ്രായമുള്ളയാൾ എന്റെ 17-ാം വയസില്‍ മോശമായി പെരുമാറി! അയാളോട് ഇന്ന് ക്ഷമിച്ചുവെന്ന് അശ്വിനി നമ്പ്യാർ
സിനിമയില്‍ അഭിനയിക്കാന്‍ വന്നതിനുശേഷം വളരെ മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്ന നിരവധി നടിമാര്‍ ഉണ്ട്. സൂപ്പര്‍താര നിരയിലേക്ക് എത്തിയ പല നായികമാര്‍ക്ക് പോലും ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വരികയും ഇത് പേടിച്ച് സിനിമ ഉപേക്ഷിച്ച് പോവുകയും ഇപ്പോള്‍ കുടുബിനിയായി ജീവിക്കുകയും ചെയ്യുന്നുണ്ട്.
ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒക്കെ സജീവമായി നിറഞ്ഞ നിന്നിരുന്ന നടിയായിരുന്നു അശ്വിനി നമ്പ്യാര്‍. തനിക്ക് 17 വയസ്സുള്ളപ്പോള്‍ നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി ഇപ്പോള്‍. ലൈഫ് ജേര്‍ണി എന്ന ഒരു കോഴ്‌സില്‍ പങ്കെടുത്ത അശ്വിനി അതില്‍ നിന്നും തനിക്കുണ്ടായ അനുഭവവും പഴയ ട്രോമയില്‍ നിന്ന് മുക്തയാവാന്‍ സാധിച്ചതിനെ പറ്റിയുമാണ് പറഞ്ഞത്.

32 വര്‍ഷം മുന്‍പ് നടന്ന സംഭവമാണെങ്കിലും താന്‍ ഇന്നും അതൊരു ഭാരമായി ചുമന്നുകൊണ്ട് നടക്കുകയായിരുന്നു. എന്നാല്‍ മനസ്സിലെ ഭാരമൊക്കെ മാറിയെന്നും അന്ന് തന്നോട് മോശമായി പെരുമാറിയ ആള്‍ക്ക് ഇന്ന് മാപ്പ് കൊടുക്കാന്‍ സാധിക്കുമെന്നും നടി പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ അശ്വിനി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'എനിക്ക് പതിനേഴ് വയസ്സുപ്പോള്‍ എന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ എന്നോട് മോശമായി പെരുമാറി. അതെന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചു. ഒത്തിരി മാനസികമായിട്ടും ശാരീരികമായിട്ടുമുള്ള ട്രോമകളാണ് ആ അനുഭവം എനിക്ക് തന്നത്. അതെന്നെ തളര്‍ത്തി. ഒരു ബാഗേജ് പോലെ ഞാനത് കൊണ്ട് നടക്കുകയാണ്.
ആ സംഭവം കഴിഞ്ഞിട്ട് ഏകദേശം 32 വര്‍ഷത്തോളമായിയ ആ ഓര്‍മകള്‍ ഇനിയും എന്നെ വിട്ട് പോയിട്ടില്ല. അതൊരു ചീത്ത അനുഭവമായി എന്റെ ഉള്ളില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഈ ലൈഫ് ചേഞ്ചിങ് ജേര്‍ണിയില്‍ പങ്കെടുത്തതോട് കൂടി എനിക്ക് അത് മറക്കാനും പൊറുക്കാനും സാധിച്ചു. നേരത്തെ ഞാനിതില്‍ പങ്കെടുത്തിരുന്നെങ്കില്‍ അന്നേ എനിക്ക് ഈ ഭാരം ഇറക്കി വെക്കാന്‍ സാധിക്കുമായിരുന്നു.

എന്നെ സംബന്ധിച്ച് ഇതൊരു ഇമോഷണല്‍ ജേര്‍ണിയാണ്. എന്റെ ഉള്ളിലെ നെഗറ്റീവുകളൊക്കെ മാറി. എങ്ങനെ പോസിറ്റീവ് വൈബിലേക്ക് കൊണ്ടു വരാമെന്നാണ് ഞാന്‍ നോക്കിയത്. അതിന് എനിക്ക് സാധിച്ചു. ഞാനിപ്പോള്‍ അവര്‍ക്ക് മാപ്പ് കൊടുക്കാനും മറക്കാനുമൊക്കെ തയ്യാറായിരിക്കുകയാണ്. അത് എന്റെ ജീവിതത്തില്‍ കഴിഞ്ഞ് പോയൊരു സംഭവം മാത്രമാണ്. ഞാനിനി ഒരിക്കലും അതിലേക്ക് തിരികെ പോയി നോക്കില്ല.' എന്നുമാണ് നടി പറഞ്ഞത്.
മണിച്ചിത്രത്താഴ്,ധ്രുവം ബട്ടര്‍ഫ്‌ലൈസ് തുടങ്ങി മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അശ്വിനി നമ്പ്യാര്‍. തമിഴിലും തെലുങ്കിലും ഒക്കെ നടി സജീവമായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും ചെറിയ ഇടവേള വന്നെങ്കിലും അശ്വിനി സീരിയലിലും സജീവമായിരുന്നു.
മണിച്ചിത്രത്താഴില്‍ അഭിനയിച്ചത് തന്റെ കരിയറിലെ അനുഗ്രഹമാണെന്ന് മുന്‍പ് നടി പറഞ്ഞിരുന്നു. സിനിമയില്‍ താന്‍ അവതരിപ്പിച്ച അല്ലി എന്ന കഥാപാത്രവും അല്ലിക്ക് ആഭരണം എടുക്കാന്‍ പോകണ്ടേ എന്ന് ഡയലോഗുകളും ഇന്നും മലയാളികള്‍ക്കിടയില്‍ ഹിറ്റാണ്. പലരും എന്നെ കാണുമ്പോള്‍ അല്ലിയല്ലേ എന്നാണ് ചോദിക്കുന്നത് എന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications