»   » പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ പുരസ്‌കാരങ്ങളെല്ലാം പ്രേമവും എന്ന് നിന്റെ മൊയ്തീനും കൊണ്ടു പോകുകയാണോ. ഏഷ്യനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു രണ്ട് ചിത്രങ്ങളും.

അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററായിരുന്നു പതിനെട്ടാമത് ഏഷ്യനെറ്റ് ചലച്ചിത്ര പുരസ്‌കര വിതരണത്തിന്റെ വേദി. പൃഥ്വിരാജും പാര്‍വ്വതിയും മികച്ച നടനും നടിയ്ക്കുമുള്ള പുരസ്‌കാരം സ്വന്തമാക്കി. ജനപ്രിയ താരമായി നിവിന്‍ പോളി തിരഞ്ഞെടുക്കപ്പെട്ടു.

മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതം പുരസ്‌കാര വേദിയില്‍ പുനരാവിഷ്‌കരിച്ചു. കരിയറിലെ മികച്ച കഥാപാത്രങ്ങളെയും മുഹൂര്‍ത്തങ്ങളെയും ലാല്‍ ഓര്‍ത്തെടുക്കുകയും ആ കഥാപാത്രങ്ങളെ അദ്ദേഹം വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം അഭ്രപാളികളില്‍ നിറഞ്ഞ, എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

കാഞ്ചനമാലയെ അവിസ്മരണീയമാക്കിയ പാര്‍വ്വതിയാണ് മികച്ച നടി

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

പ്രേമം എന്ന ചിത്രമൊരുക്കിയ അല്‍ഫോണ്‍സ് പുത്രന്‍ മികച്ച സംവിധായകനായി

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

നിവിന്‍ പോളിയാണ് ജനപ്രിയ നടനായി തിരഞ്ഞെടുക്കപ്പെട്ടത്

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

പ്രേമത്തിന് വേണ്ടി പാട്ടുകളൊരുക്കിയ രാജേഷ് മുരുകേശനാണ് മികച്ച സംഗീത സംവിധായകന്‍

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

മികച്ച ഗായകനായി വിജയ് യേശുദാസിനെ തിരഞ്ഞെടുത്തു. പ്രേമത്തിലെ പാട്ടാണ് പരിഗണിച്ചത്

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

ഒരു വടക്കന്‍ സെല്‍ഫിയിലെ 'കൈക്കോട്ടും കണ്ടിട്ടില്ല...' എന്ന് തുടങ്ങുന്ന പാട്ട് പാടിയ വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

എന്ന് നിന്റെ മൊയ്തീനിലെ പാട്ടുകള്‍ക്ക് ജീവന്റെ തുടിപ്പുള്ള വരികളെഴുതിയ റഫീക്ക് അഹമ്മദാണ് മികച്ച ഗാനരചയ്താവ്

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

പ്രേമത്തിലൂടെ തരംഗമായ മലര്‍ മിസിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ എഴുതിയ ആര്‍ എസ് വിമലാണ് മികച്ച തിരക്കഥാകൃത്ത്

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

തമിഴ് ജനപ്രിയ നായകനുള്ള പുരസ്‌കാരം വിക്രം സ്വന്തമാക്കി

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

തൃഷയാണ് തമിഴ് ജനപ്രിയ നായികയ്ക്കുള്ള പുരസ്‌കാരം നേടിയത്

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

അനാര്‍ക്കലി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബിജു മേനോന്‍ മികച്ച സഹ നടനായി

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

അന്തരിച്ച നടി കല്‍പനയാണ് മികച്ച സഹ നടി. ചാര്‍ലിയിലെ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം. മകള്‍ ശ്രീമയ് കല്‍പനയ്ക്ക് വേണ്ടി പുരസ്‌കാരം സ്വീകരിച്ചു

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്‌കാരം ഇന്നസെന്റിന് സമ്മാനിച്ചു

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

എന്ന് നിന്റെ മൊയ്തീന് വേണ്ടി ക്യാമറ ചലിപ്പിച്ച ജോമോന്‍ ടി ജോണാണ് മികച്ച ഛായാഗ്രാഹകന്‍

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍

സെക്കന്‍ ക്ലാസ് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നെടുമുടി വേണു മികച്ച വില്ലനുള്ള പുരസ്‌കാരം നേടി

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍എഡിറ്റര്‍

എന്ന് നിന്റെ മൊയ്തീന് കൃത്യമായി കത്രിക വച്ച മഹേഷ് നാരായണനാണ് മികച്ച എഡിറ്റര്‍

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍എഡിറ്റര്‍

അമര്‍ അക്ബര്‍ അന്തോണിയിലെ അഭിനയത്തിന് മീനാക്ഷിയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍എഡിറ്റര്‍

വിജയരാഘവന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സമ്മാനിച്ചു

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍എഡിറ്റര്‍

എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിന് ലെനയ്ക്ക് മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍എഡിറ്റര്‍

സായികുമാറാണ് മികച്ച സ്വഭാവ നടന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് പരിഗണിച്ചത്

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍എഡിറ്റര്‍

വിവിധ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് അജു വര്‍ഗീസിന് മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം സമ്മാനിച്ചു

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍എഡിറ്റര്‍

നീന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദീപ്തി സതിയാണ് മികച്ച പുതുമുഖ താരം

പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന്‍ പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന്‍ നിവിന്‍എഡിറ്റര്‍

ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് കെജെ യേശുദാസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി

English summary
Asianet film award 2016; Prithviraj bags best actor award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam