ഓണത്തിന് ഏഷ്യാനെറ്റില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

By Nirmal Balakrishnan

ഓണക്കാലത്ത് മലയാളികളെല്ലാം ഏഷ്യാനെറ്റിനു മുന്‍പിലായിരിക്കുമെന്നു പറഞ്ഞാല്‍ അതിശയോക്തി തോന്നേണ്ട. കാരണം മലയാളത്തിലെ 10 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും മെഗാ ഹിറ്റായ ദൃശ്യം ആണ് തിരുവോണ ദിവസത്തെ പ്രീമിയര്‍ ചിത്രം. മോഹന്‍ലാലും മീനയും തകര്‍ത്തഭിനയിച്ച ചിത്രം ഇപ്പോഴും തിയറ്ററില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. സിനിമയുടെ കഥയെക്കുറിച്ച് തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ ദൃശ്യം കാണാന്‍ ഒരിക്കല്‍ കൂടി ആളുണ്ടാകും.

ഫഹദ് ഫാസില്‍- അമല പോള്‍ എന്നിവരെ പ്രണയജോടികളാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഒരു ഇന്ത്യന്‍ പ്രണയകഥയാണ് തിരുവോണ ദിവസത്തെ മറ്റൊരു പ്രധാനചിത്രം. ഫഹദ് ഫാസില്‍ കോമഡി ചെയ്ത ചിത്രമായിരുന്നു ഇത്. നിവിന്‍പോളി- നസ്‌റിയ ടീമിന്റെ ഓം ശാന്തി ഓശാനയാണ് അന്നത്തെ മറ്റൊരു ചിത്രം. നിവിന്‍ പോളിയുടെ സ്റ്റാര്‍ വാല്യു ഉയര്‍ത്തിയ ചിത്രമാണിത്.

Asianet

ജയറാമും മീരാജാസ്മിനും ഒന്നിച്ചഭിനയിച്ച ഒന്നും മിണ്ടാതെയാണ് ഓണത്തിനു ശേഷമുള്ള ദിവസത്തെ ഒരു ചിത്രം. സുഗീത് ആണ് സംവിധായകന്‍. ദുല്‍ക്കര്‍ സല്‍മാനും നസ്‌റിയയും ഒന്നിക്കുന്ന സലാലാ മൊബൈല്‍സ് ആണ് മറ്റൊരു ചിത്രം. റാംജി റാവു സ ്പീക്കിങ്ങിന്റെ മൂന്നാം ഭാഗം, കുഞ്ചാക്കോ ബോബന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ദിലീപിന്റെ നാടോടി മന്നന്‍, ജയസൂര്യയുടെ ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കിപെന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും ചിത്രം ഏഷ്യാനെറ്റില്‍ ഉണ്ട്. ആകെയില്ലാത്തത് പൃഥ്വിരാജിന്റെതു മാത്രം. പൃഥ്വിയുടെ സെവന്‍ത് ഡേ മറ്റൊരു ചാനലിലാണു വരുന്നത്.

ഓണക്കാലത്ത് പ്രധാനതാരങ്ങളുടെ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും ടിവിക്കു മുന്നിലായിരിക്കും ഒട്ടുമിക്കവരും. അതുതന്നെയാണ് ചാനലുകാരുടെ കൊയ്ത്തും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X