twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയുടെ ലക്ഷണമൊത്ത വില്ലന്‍; സീരിയല്‍, സിനിമാ നടന്‍ ജികെ പിള്ള അന്തരിച്ചു

    |

    സിനിമ സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു. 97 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലത്ത് 8 മണിയോടെ ആയിരുന്നു മരണം. വര്‍ക്കലയിലെ ഇടവയില്‍ വെച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ എന്നുമാണ് അറിയുന്നത്. സിനിമകളില്‍ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം 325 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനാണ് ഇന്ന് അവസാനമായത്.

    പ്രിയപ്പെട്ട നടന് ആദാരഞ്ജലികളുമായി എത്തുകയാണ് സിനിമാലോകം. മെഗാസ്റ്റാര്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, തുടങ്ങി നിരവധി താരങ്ങളാണ് ജികെ പിള്ളയ്ക്ക് ആദരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് വന്നിരിക്കുന്നത്. മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലന്‍ എന്ന വിളിപ്പേരാണ് ജികെ പിള്ളയ്ക്ക് ഉണ്ടായിരുന്നത്. സിനിമയില്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണ് ചെയ്തിരുന്നതെങ്കിലും അദ്ദേഹം സിനിമയ്ക്ക് പുറമേ സീരിയലുകളിലും അഭിനയിച്ചിരുന്നു.

     gk-pillai-

    1954ല്‍ പുറത്തിറങ്ങിയ 'സ്നേഹസീമ' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് നായര് പിടിച്ച പുലിവാല്, ലൈറ്റ് ഹൗസ, അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി, തുമ്പോലാര്‍ച്ച, ദിലീപിന്റെ കാര്യസ്ഥന്‍, അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചു. വടക്കന്‍പാട്ട് സിനിമകളുടെ ഭാഗവുമായിരുന്നു. ഡ്യൂപ്പ് ഇല്ലാതെ സ്റ്റണ്ട് സീനുകളില്‍ അഭിനയിച്ചും അദ്ദേഹം ശ്രദ്ധേ നേടി എടുത്തിരുന്നു.

     വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്നാണ് പറയുന്നത്; വിവാഹം കഴിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് രഞ്ജു രഞ്ജിമർ വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്നാണ് പറയുന്നത്; വിവാഹം കഴിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് രഞ്ജു രഞ്ജിമർ

    നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടി എത്തിയിരുന്നു. 2005 ല്‍ 'മേഘം' എന്ന സീരിയലിലെ അഭിനയത്തിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. പിന്നീട് പ്രേം നസീര്‍ അവാര്‍ഡും സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവുമടക്കം നിരവധി അംഗീകാരങ്ങളാണ് ജി കെ പിള്ളയെ തേടി എത്തിയത്. ഭാര്യ- പരേതയായ ഉല്‍പലാക്ഷിയമ്മ. കെ പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, കെ പ്രിയദര്‍ശന്‍ എന്നിവരാണ് മക്കള്‍.

    Read more about: actor
    English summary
    Asianet Kumkumapoovu serial actor G K Pillai Passed Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X