മികച്ച നടന്‍ മോഹന്‍ലാല്‍, മികച്ച നടി പാർവ്വതി! ആനന്ദ് ടിവി പുരസ്കാരം പ്രേക്ഷകരിലേക്ക് എത്തുന്നു..
ഏഷ്യാനെറ്റിന്റെ യൂറോപ്പ് ഡയറക്ടറായ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ യൂറോപ്പ് മലയാളികള്‍ക്ക് വേണ്ടി രൂപം കൊണ്ട ചാനലാണ് ആനന്ദ് ടിവി. മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന ഒന്നും രണ്ടും പുരസ്‌കാര വേദികള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നവയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമായിരുന്നു കഴിഞ്ഞ വര്‍ഷത്തില്‍ അതിഥികളായി എത്തിയിരുന്നത്.
ആനന്ദ് ടിവി നല്‍കുന്ന മൂന്നാമത്തെ ഫിലിം അവാര്‍ഡ്‌സ് വിതരണം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യാൻ പോവുകയാണ്. ഓഗസ്റ്റ് 5 ഞായറാഴ്ച അഞ്ച് മണിയ്ക്കാണ് പുരസ്‌കാരദാനം ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇത്തവണ യുകെ മലയാളികള്‍ക്ക് മുന്‍പില്‍ അരങ്ങേറിയ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് നടന വിസ്മയം മോഹന്‍ലാല്‍ ആയിരുന്നു.

ആനന്ദ് ടിവി പുരസ്‌കാരനിശ
മൂന്നാമത് ആനന്ദ് ടിവി പുരസ്‌കാരനിശ ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. ഇത്തവണ മുഖ്യാതിഥിയായെത്തുന്ന മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയായിരുന്നു അണി നിരന്നത്. പതിവ് വേദിയായ മാഞ്ചസ്റ്ററില്‍ നിന്നും മാറി ഇത്തവണ വേറൊരു വേദിയിലായിരുന്നു ചടങ്ങ് നടന്നത്. സ്റ്റാര്‍ സൗത്ത് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍, സംയുക്ത വര്‍മ്മ, സംവിധായകന്‍ രഞ്ജിത്ത്, ജോണി ആന്റണി, മനോജ് കെ ജയന്‍, എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടെത്തിരുന്നു.

മികച്ച സംവിധായകന്‍
ഇത്തവണ ആനന്ദ് ടിവിയുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരിക്കുന്നത് ദിലീഷ് പോത്തനാണ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു ദിലീഷിനെ തേടി അംഗീകാരമെത്തിയത്. ദേശീയ പുരസ്‌കാരമടക്കം ലഭിച്ച സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

മികച്ച നടന്‍, നടി
മികച്ച നടന്‍ മോഹന്‍ലാലാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലെ ഉലഹന്നാന്‍ എന്ന കഥാപാത്രത്തിലൂടെയായിരുന്നു ആനന്ദ് ടിവിയുടെ അംഗീകാരം മോഹന്‍ലാലിനെ തേടിയെത്തിയത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ മികച്ച നടിയായി പാര്‍വ്വതി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സിനിമകളിലെ പ്രകടനത്തിലൂടെ ബിജു മേനോനും മിയയും ജനപ്രിതി നേടിയ താരങ്ങളായി മാറിയിരുന്നു.

മറ്റ് പുരസ്‌കാരങ്ങള്‍
സുരജ് വെഞ്ഞാറമൂടാണ് മികച്ച സ്വാഭവ നടനായി തിരഞ്ഞെടുക്കപ്പെട്ടത്. നടി അനുശ്രീയ്ക്ക് പ്രത്യേക പരമാര്‍ശമുണ്ടായിരുന്നു. മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം വിജയ് യേശുദാസിനായിരുന്നു. സിത്താരയാണ് മികച്ച പിന്നണി ഗായിക. മികച്ച കോമഡി നടനായി ധര്‍മജന്‍ ബോള്‍ഗാട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സിനിമ, ടെലിവിഷന്‍, എന്നിവയില്‍ വ്യത്യസ്ത പ്രകടനം കാഴ്ച വെച്ചതിന് രമേഷ് പിഷാരടിയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നു. ബിസിനസില്‍ മികച്ച പ്രകടനം നടത്തിയതിന് എഎം സുനില്‍ കുമാറിനും എഎം സുധീഷ് കുമാറിനും അംഗീകാരം ലഭിച്ചു.

വിവിധ പരിപാടികള്‍
അനുശ്രീ, മിയ, ആര്യ, സുരാജ് വെഞ്ഞാറമൂട്, അര്‍ച്ചന, പഷാണം ഷാജി, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സ്റ്റിഫന്‍ ദേവസ്യ, വിജയ് യേശുദാസ്, സിത്താര, മനോജ് കെ ജയന്‍, തുടങ്ങി നിരവധി താരങ്ങള്‍ ഒത്ത് ചേര്‍ന്ന് കാണികള്‍ക്ക് ആവേശം പകരാന്‍ പാട്ട്, കോമഡി, ഡാന്‍സ് എന്നിങ്ങനെ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications











