ഏഷ്യാവിഷന്‍ പുരസ്‌കാരം; മികച്ച നടന്‍ നിവിന്‍ പോളി, നടി മഞ്ജു വാര്യര്‍, മോഹന്‍ലാലിനോ?
വര്‍ഷാന്ത്യത്തോട് അടുക്കുമ്പോള്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. 2016 ലെ ഏഷ്യാവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഈ മാസം പതിനെട്ടിന് വൈകിട്ട് അഞ്ച് മണി മുതല്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും. ആരൊക്കെയാണ് അവാര്‍ഡ് ജേതാക്കള്‍ എന്ന് നോക്കാം

ലൈഫ് ടൈം അച്ചീവ്‌മെന്റ്
സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന് സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകളെ ബഹുമാനിച്ച് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിയ്ക്കും

മികച്ച സിനിമ
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

ജനപ്രിയ ചിത്രം
വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനാണ് ജനപ്രിയ ചിത്രം. മോഹന്‍ലാല്‍ നായകനായ ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള സിനിമയാണ്.

മികച്ച നടന്‍
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടി
മഞ്ജു വാര്യരാണ് മികച്ച നടി. കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലെ അഭിനയമാണ് മഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ജനപ്രിയ നടന്‍
ജനപ്രിയ നടനാണ് മോഹന്‍ലാലിനെ തിരഞ്ഞെടുക്കുപ്പെട്ടു. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം മലയാളത്തില്‍ മോഹന്‍ലാലിന്റേതായി റിലീസായത്.

മികച്ച സംവിധായകന്‍
ഒപ്പം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്തിയ പ്രിയദര്‍ശനാണ് ഏഷ്യാ വിഷന്‍ ഈ വര്‍ഷം തിരഞ്ഞെടുത്ത മികച്ച സംവിധായകന്‍.

മാന്‍ ഓഫ് ദ ഇയര്‍
2016 ല്‍ വേട്ട, വള്ളിയും തെറ്റി പുള്ളിയും തെറ്റി, സ്‌കൂള്‍ ബസ്, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഷാജഹാനും പരീക്കുട്ടിയും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കുഞ്ചാക്കോ ബോബനാണ് ഈ വര്‍ഷത്തെ മാന്‍ ഓഫ് ദ ഇയര്‍

മികച്ച പ്രകടനം
ഗപ്പി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ടൊവിനോ തോമസിലും ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലൂടെ വേദികയും സ്വന്തമാക്കി.

മികച്ച രണ്ടാമത്തെ നടന്‍
കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ബാലന്‍ ചേട്ടനായി വന്ന പ്രേക്ഷകപ്രീതി നേടിയ മണികണ്ഠന്‍ ആചാരിയാണ് മികച്ച രണ്ടാമത്തെ നടന്‍.

സ്വഭാവ നടന്‍
മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം രണ്‍ജി പണിക്കര്‍ക്കാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

സഹനടന്‍
ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം അജു വര്‍ഗ്ഗീസ് സ്വന്തമാക്കി.

എക്‌സലന്റ് പുരസ്‌കാരം
പാവാട, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച ആശ ശരത്താണ് എക്‌സലന്റ് പുരസ്‌കാരത്തിന് അര്‍ഹയായത്.

ന്യൂ സെന്‍സേഷന്‍
മലയാള സിനിമയില്‍ ന്യൂ സെന്‍സേഷന്‍ നടനായി ഷൈന്‍ നിഗവും (കിസ്മത്ത്) അപര്‍ണ ബാലമുരളിയും (മഹേഷിന്റെ പ്രതികാരം) തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച വില്ലന്‍
അനാര്‍ക്കലി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കബിര്‍ ബേദി മികച്ച വില്ലനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.

നാളത്തെ താരം
ഗോകുല്‍ സുരേഷും (മുത്തുഗൗ), രജിഷ വിജയനും (അനുരാഗ കരിക്കിന്‍ വെള്ളം) നാളത്തെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

സംഗീത രംഗത്ത്
മികച്ച സംഗീത സംവിധായകനായി ഗോപി സുന്ദറിനെ (ചാര്‍ലി, കലി, പുലിമുരുകന്‍) തിരഞ്ഞെടുത്തു. ഒപ്പം എന്ന ചിത്രത്തിലെ പാട്ടെഴുതിയ ഹരിനാരായണനാണ് മികച്ച ഗാനരചയിതാവ്. എംജി ശ്രീകുമാര്‍ മികച്ച ഗായകനായും കെ എസ് ചിത്ര മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി
ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രാജീവ് പിള്ളയും ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സിജോയ് യും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹരായി.


Click it and Unblock the Notifications